അഖണ്ഡ ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായിരുന്നു ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. അടുത്ത ഘട്ടമെന്നത് പാക് അധീന കശ്മീർ തിരിച്ച് പിടിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

   ന്യൂഡൽഹിയിൽ വിജ്ഞാൻ ഭവനിൽ നടന്ന ഒരു ചടങ്ങിനിടെയാണ് ബിജെപി നേതാവിന്‍റെ വാക്കുകൾ. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് അഖണ്ഡ ഭാരതമെന്ന ലക്ഷ്യത്തിനാണെന്നാണ് രാം മാധവ് പറയുന്നത്.

 

100 ദിവസം പിന്നിടുന്ന മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ കുറിച്ച് വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജിതേന്ദ്ര സിങ് ഇക്കാര്യം പറഞ്ഞത്. ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശമായ ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയത് മോദി സര്‍ക്കാരിന്റെ 100 ദിവസത്തെ ഭരണ നേട്ടത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

 

 

   കശ്മീര്‍ കഴിഞ്ഞ വിഷയമാണെന്നും പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമാണ് പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യനുള്ളതെന്നും അതിന് രാജ്യം തയാറാണെന്നും നേരത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. അതേസമയം, പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി കശ്മീര്‍ ഇന്ത്യയുടെ സംസ്ഥാനമാണെന്ന് അബദ്ധത്തിലാണെങ്കിലും  തുറന്ന് പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

 

 

 

   ഇന്ത്യക്കെതിരെ പരാതിയുമായി ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ എത്തിയതായിരുന്നു ഖുറേഷി. എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനിടെയായിരുന്നു ഖുറേഷി ഇക്കാര്യം പറഞ്ഞത്. അതേസമയം ഖുറേഷിക്ക് അബദ്ധം പറ്റിയതാണെന്ന വാദവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു.

 

 

 

    ഘട്ടങ്ങളിലായി മാത്രമെ അഖണ്ഡ ഭാരതം നിർമ്മിക്കാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. 'മുഖ്യധാരയിൽ ഇല്ലാതിരുന്ന കശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു ആദ്യപടി. നമ്മുടെ അടുത്ത ഘട്ടം പാകിസ്ഥാൻ അനധികൃതമായി അധീനതയിലാക്കിയിട്ടുള്ള ഇന്ത്യന്‍ മണ്ണ് വീണ്ടെടുക്കുകയാണ്. ഇതുസംബന്ധിച്ച പ്രമേയം 1994 ല്‍ പാര്‍ലമെന്‍റ് പാസാക്കിയിട്ടുണ്ട്.' അദ്ദേഹം പറഞ്ഞു.

 

 

 

   21-ാം നൂറ്റാണ്ടിലെ ഭാരതം ഇരുപതാം നൂറ്റാണ്ടിലെ ഭാരതത്തിൽ നിന്ന് വ്യത്യസ്തമാണ്. സ്വാതന്ത്ര്യം ലഭിച്ച ജനതയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ നയിച്ച ഇന്ത്യയായിരുന്നു ഇരുപതാം നൂറ്റാണ്ടിൽ. എന്നാൽ 21-ാം നൂറ്റാണ്ടിലേത് പ്രായോഗികവും പ്രതീക്ഷകള്‍ പുലര്‍ത്തുന്ന യുവാക്കളുടേതുമായിരിക്കും.' രാം മാധവ് പറഞ്ഞു.

 

 

 

   
യുവജനങ്ങളുടെയും സാമ്പത്തിക ശക്തിയുടെയും അടിസ്ഥാനത്തിൽ ഇന്ത്യ ലോകരാജ്യങ്ങളുടെ മുൻനിരയിൽ എത്തുമെന്നത് ഉറപ്പാണെന്നും രാം മാധവ് അവകാശപ്പെട്ടു.

 

 

   2019 ആഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റാദ്ദാക്കിയത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ തടവിലാക്കിയായിരുന്നു സർക്കാരിന്‍റെ ഈ നീക്കം. 

మరింత సమాచారం తెలుసుకోండి: