ഇപ്പോൾ ട്രംപിന്റെ ഇന്ത്യ സന്ദർശനത്തെ കുറിച്ചുള്ള ചർച്ചകളും വാർത്തകളുമാണ് നിരവധിയായി വന്നു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ നിരവധി വാദ പ്രതിവാദങ്ങളും, പരാമർശങ്ങളും, പ്രസ്താവനകളും വന്നു ചേരുകയും  ചെയ്യുന്നുണ്ട്. ട്രംപിൻ്റെ ഇന്ത്യ സന്ദർശന വേളയിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിടുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.

 

 

 

   എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി കരാറിൽ നിന്ന് അമേരിക്ക പിന്മാറുകയായിരുന്നു. മാര്‍ക്കറ്റ് തുറന്ന് നല്‍കുന്നതും താരിഫ് കുറയ്ക്കുന്നതുമായും ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നത്.കരാറുമായി ബന്ധപ്പെട്ടുള്ള പൊരായ്മകൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച വ്യാപാര കാരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിച്ചിരുന്നത്.

 

 

 

   അതിനിടയിലാണ് യു.എസ് കരാറിൽ നിന്ന് പിന്മാറിയെന്ന് ഇന്ത്യൻ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. അതേ സമയം, കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ചടങ്ങിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. എന്നാൽ മോദിയും- ട്രംപും പങ്കെടുക്കുന്ന പരിപാടിക്കായുളള ഒരുക്കത്തിലാണ്  ഗുജറാത്ത്.

 

 

 

   അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ബീസ്റ്റിലാണ് ഇരു നേതാക്കളും റോഡ് ഷോ നടത്തുക.ഇരുനേതാക്കളും ചേർന്ന് നടത്തുന്ന റോഡ് ഷോ കടന്നുപോകുന്ന 22 കിലോമീറ്റർ ദൂരം വിവിധ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങൾ അരങ്ങേറും. മൊട്ടേര സ്റ്റേഡിയത്തിലെ മെഗാ ഷോയിൽ എആർ റഹ്മാനും സോനു നിഗവും നേതൃത്വം നൽകുന്ന വമ്പൻ സംഗീതനിശയും ബോളിവുഡ് താരങ്ങളുടെ കലാപ്രകടനങ്ങളും അരങ്ങിലെത്തും. സച്ചിൻ മുതൽ ഗാംഗുലി വരെയുള്ളവർ പ്രത്യേക ക്ഷണിതാക്കളാണ്.

 

 

 

     എന്നാൽ ഇതൊക്കെ ആണെങ്കിലും ട്രംപിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി അദ്ദേഹം അഹമദാബാദില്‍ പങ്കെടുക്കാനിരിക്കുന്ന പരിപാടി നടക്കുന്ന മൊട്ടേറ സ്റ്റേഡിയത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന താത്കാലിക പ്രവേശനകവാടം തകര്‍ന്നു വീഴുകയുണ്ടായി. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് അഹമദാബാദിലെ മൊട്ടേറ സ്റ്റേഡിയം.

 

 

 

   പ്രവേശനകവാടം തകര്‍ന്നുവീഴുന്നതിന്‍റെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം, നമസ്തേ ട്രംപ് എന്ന പൊതുപരിപാടിയിലാണ് പുതുക്കി പണിത മൊട്ടേറ സ്റ്റേഡിയത്തിലേക്ക് ട്രംപ് എത്തുക. സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം എന്നും ഇതിന് പേരുണ്ട്. പൊതുപരിപാടിക്ക് ശേഷം പ്രമുഖര്‍ പങ്കെടുക്കുന്ന കലാപരിപാടികളും സ്റ്റേഡിയത്തില്‍ അരങ്ങേറും.

 

 

   1,10,000 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് മൊട്ടേറ സ്റ്റേഡിയം പുതുക്കി പണിഞ്ഞിരിക്കുന്നത്. ഒപ്പം തന്നെ  ട്രംപിന്റെ സന്ദർശനത്തെ തുടർന്ന് വ്യത്യസ്തമായ മറ്റൊരു പ്രസ്താവനയും രംഗത്ത് എത്തയിരിക്കുകയാണ്.ഇന്ത്യയുടെ വളര്‍ച്ചക്ക് വേണ്ടിയല്ല, മറിച്ച് അമേരിക്കക്ക് ലഭിക്കുന്ന ഗുണങ്ങള്‍ക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതെന്നാണ് ബിജെപി എംപി സുബ്ഹ്രമണ്യന്‍ സ്വാമി പറഞ്ഞത്.നമ്മുടെയല്ല, അവരുടെ സമ്പത് വ്യവസ്ഥയെ പരിഭോഷിപ്പിക്കുക എന്നതാണ് ഈ സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത്.

 

 

 

    ചില പ്രതിരോധ ഉടമ്പടികള്‍ ഉണ്ടായേക്കാം, അതും അമേരിക്കക്കാണ് ഗുണം ചെയ്യുക. കാരണം, പ്രതിരോധ ഉപകരണങ്ങള്‍ നാം അവരില്‍ നിന്ന് പൈസ കൊടുത്ത് വാങ്ങുന്നതാണ്, ആരും വെറുതെ തരുന്നതല്ല.  മാത്രമല്ല അതേ വേദിയില്‍ വച്ച് തന്നെ സിപിഐ(എം) ദേശീയ അധ്യക്ഷന്‍ സീതാറാം യെച്ചൂരിയും ഇതിന്മേല്‍ തനിക്കുള്ള ആകുലതകള്‍ പ്രകടിപ്പിക്കുകയുണ്ടായി.

 

 

 

   സുബ്രഹ്മണ്യന്‍ സ്വാമിയും യെച്ചൂരിയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച്‌ രണ്ട് തരത്തിലുള്ള പ്രതിവിധികളാണ് നിര്‍ദ്ദേശിച്ചത്.ഇന്‍കംടാക്സ്, ജിഎസ്ടി എന്നിവ ഇല്ലാതാക്കുകയാണ് സ്വാമി പറഞ്ഞതെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താമെന്നാണ് യെച്ചൂരി പറഞ്ഞത്.

మరింత సమాచారం తెలుసుకోండి: