ആർ എസ് എസ്സിനെ നിരോധിക്കണം  എന്ന് നിരവധി നേതാക്കന്മാർ പറഞ്ഞിട്ടുണ്ടെങ്കിലും,  ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പറയുന്നുണ്ടെങ്കിൽ അതിനൊരല്പം പഞ്ച് കൂടുതലാ.

 

 

   നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്തിന് സമീപത്ത് റെഷീംബഗ് മൈതാനിയില്‍ നടന്ന ചടങ്ങിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്ന സമയത്തായിരുന്നു രാജ്യത്ത് ആർഎസ്എസ് നിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞത്. ഇതൊരു വെല്ലു വിളി ശബ്ദമായിരുന്നു.

 

 

 

   തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ ചന്ദ്രശേഖറിനെയാണ് വെല്ലു വിളിച്ചു വരവേറ്റത്.മനുവാദ് അവസാനിപ്പിക്കാന്‍ സംഘപരിവാറിനെ നിരോധിക്കണമെന്നാണ് ചടങ്ങിൽ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞത്. സംഘപരിപാറിന്‍റെ ‘മനുവാദി’ അജണ്ടക്ക് ലഭിക്കുന്ന യഥാര്‍ത്ഥ ജനപിന്തുണയറിയാന്‍ മോഹന്‍ ഭാഗവത് തെരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. '

 

 

 

    എനിക്ക് ആര്‍എസ്എസ് മേധാവിയോട് ഒരു നിര്‍ദേശം വെക്കാനുണ്ട്. നുണകളുടെ മൂടുപടം മാറ്റി പുറത്തേക്ക് വരിക. ഇത് ജനാധിപത്യമാണ്. നിങ്ങളുടെ പ്രത്യയശാസ്ത്രം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടൂ. ജനങ്ങള്‍ നിങ്ങളോട് പറയും രാജ്യത്ത് മനുസ്മൃതിയാണോ അതോ ജനാധിപത്യമാണോ വേണ്ടതെന്ന്.’ ഇതായിരുന്നു ചന്ദ്രശേഖര്‍ അസ്സാദിന്റെ വാക്കുകൾ.

 

 

 

   സാധാരണക്കാർ ഭരണഘടനയിലാണ് വിശ്വസിക്കുന്നതെങ്കില്‍, ആർ എസ്സ് എസ്സുകാർ 
മനുസ്മൃതിയിലാണ് വിശ്വസിക്കുന്നതെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.പക്ഷെ നമ്മുടെ രാജ്യം ഭരണഘടനയിലൂന്നിയതാണ്. മറ്റുള്ള പ്രത്യയശാസ്ത്രങ്ങളിലല്ല, രാജ്യത്ത് ഈ മനുവാദി അവസാനിക്കണമെങ്കില്‍ ആര്‍എസ്എസ് നിരോധിച്ചേ മതിയാവുള്ളൂ എന്നും അദ്ദേഹം കൂട്ടി ചേർത്തു.

 

 

   എന്നാൽ നേരത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നാഗ്പൂർ പോലീസ് ഭീം ആര്‍മിക്ക് പരിപാടി സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് ബോംബെ ഹൈക്കോടതിയാണ് പരിപാടിയ്ക്ക് അനുമതി നൽകിയത്. പ്രകോപനപരമായ പ്രസംഗങ്ങൾ പാടില്ലെന്നുൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് കോടതി പരിപാടിയ്ക്ക് അനുമതി നൽകിയത്.

 

പ്രതിഷേധക്കാരെ തടഞ്ഞ പൊലീസിനെതിരെ ഇന്നലെ അതിരൂക്ഷമായ വിമർശനം നടത്തിയ ഡൽഹി തീസ് ഹസാരി അഡീഷനൽ സെഷൻസ് ജഡ്ജി കാമിനി ലാവുവിന്റേതാണ് ഉത്തരവ്. ആസാദിനു വേണ്ടി കോടതിയിൽ ഹാജരായ മെഹമ്മൂദ് പ്രാചയുടെ ദീർഘമായ വാദമുഖങ്ങൾ കേട്ട ശേഷമാണ് വിധി.

 

 

   ഇതിനിടയിൽ ആദ്യദിവസത്തേതിൽനിന്നു വിഭിന്നമായ ചില നിരീക്ഷണങ്ങളും ജഡ്ജി കാമിനി ലാവു നടത്തി. . ഡൽഹിയിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് അറിയിച്ച ജഡ്ജി കർശനമായ ഉപാധികളികളോടെയാണ് ജാമ്യം അനുവദിച്ചത്. അടുത്ത നാലാഴ്ച വരെ എല്ലാ ശനിയാഴ്ചകളിലും പൊലീസ് സ്റ്റേഷൻ ഓഫിസർക്കു മുന്നിൽ ചന്ദ്രശേഖർ ആസാദ് ഹാജരാകണം.

 

 

   

ആദ്യമേ പ്രതിഷേധത്തിന് ഇറങ്ങിത്തിരിക്കുന്നതാണ് ഇപ്പോൾ ട്രെൻഡെന്നും എന്തുകൊണ്ടാണ് ആദ്യമേ പ്രശ്നപരിഹാര ചർച്ചകൾ നടത്താത്തതെന്നും അവർ ചോദിച്ചു. എന്തിന്റെ പേരിലായാലും ആളുകൾക്കു ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല. പ്രതിഷേധ പരിപാടികളുടെ പേരിൽ ഒട്ടേറെപേർ കോടതിയെ സമീപിച്ചു തങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകുന്നതായി പറയുന്നുണ്ട്– ജഡ്ജി ചൂണ്ടിക്കാട്ടി.

మరింత సమాచారం తెలుసుకోండి: