19 പേരുടെ ജീവന്‍ നഷ്ടമായ അവിനാശി ബസ് അപകടത്തില്‍ വിശദമായ പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ സംഘം.

 

 

 

 

 

 

 

തൃശ്ശൂര്‍ ഡെപ്യുട്ടി എം സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഷാജി എന്നിവരെയാണ് അവിനാശിയില്‍ പരിശോധനയക്കായി സർക്കാർ  ചുമതലപ്പെടുത്തിയത്. 

 

 

 

 

 

 

 

 

പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്ന ആരേപണം ഉയര്‍ന്നിരുന്നു. ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ സംഘം.

 

 

 

 

 

 

രണ്ട് കെഎസ്ആര്‍ടിസി ജീവനക്കാരടക്കം 19 മലയാളികളാണ് ഫെബ്രുവരി 20 ന് അവനാശി അപകടത്തില്‍ മരിച്ചത്.

 

 

 

 

 

 

ബാംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു കെ എസ് ആര്‍ ടി സിയുടെ സ്‌കാനിയ ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഓടിച്ച ഡ്രൈവര്‍ ഉറങ്ങിേേപ്പായതാണ് അപകടകരമാണെന്നാണ് പ്രാഥമിക  നിഗമനം

 

 

 

 

 

 

 

അപകടത്തില്‍ മരണപ്പെട്ട യാത്രക്കാരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

మరింత సమాచారం తెలుసుకోండి: