രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യയുമാണ് ഇന്ന് വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്നത്. മാത്രമല്ല വളരെ ആഡംബരവും, ആർഭാടവുമായ സൗകാര്യങ്ങളുമാണ് ട്രമ്പിനും കുടുംബത്തിനായി ഇന്ത്യൻ സർക്കാർ ഒരുക്കിയിരിക്കുന്നതും.

 

 

  എന്നാൽ ഇതെല്ലാം ഒരു വശത്ത് നടക്കുമ്പോൾ, മറ്റൊരു വശത്ത് ട്രംപിനെ ഗോ ബാക് ട്രംപ്  എന്ന ഹാഷ് ടാഗോടെയാണ് ഒട്ടനവധിപേർ സ്വീകരിച്ചത്. ഇതിനു പിന്നിൽ വൻ പ്രതിഷേധമാണ് നിലനിൽക്കുന്നതും, അരങ്ങേറിയതും. ട്രംപ് ഇന്ത്യയിലെത്തിയ മണിക്കൂറുകള്‍ മുതല്‍ 'ഗോ ബാക്ക് ട്രംപ്' എന്ന ഹാഷ്ടാഗ്് ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ മുന്നില്‍ നില്‍ക്കുകയാണ്.

 

 

 

 

  മാത്രമല്ല ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനെതിരായി ഇടതുപക്ഷ പാര്‍ടികളും പുരോഗമന ബഹുജന സംഘടനകളും വിദ്യാര്‍ഥി-- യുവജന സംഘടനകളും രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്‌.

 

 

 

   ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുമ്പ് തന്നെ പലതരത്തിലുള്ള എതിർപ്പുകളും സോഷ്യൽ മീഡിയയിലൂടെ ആളുകൾ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ട്രോളുകളും വീഡിയോകളും ഒരുപോലെ പ്രചരിക്കുകയും ചെയ്തു. ഇപ്പോൾ #GoBackTrump ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.ട്രംപിന് സ്വീകരണമൊരുക്കുന്നതില്‍ പ്രതിഷേധിച്ച് അഹമ്മദാബാദിലെ അക്കാദമിക് പണ്ഡിതരും കലാകാരന്മാരും എഴുത്തുകാരും വിദ്യാര്‍ഥികളുമടക്കം 170 പേര്‍ തുറന്ന കത്ത് പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

 

 

 

  ഇന്ത്യന്‍ വിരുദ്ധ നിലപാടാണ് ട്രംപ് തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്നും 'നമസ്തേ ട്രംപ്' സ്വീകരണപരിപാടി യുഎസ് പ്രസിഡന്റ് അര്‍ഹിക്കുന്നില്ലെന്നും തുറന്ന കത്തില്‍ അക്കാദമിക് പണ്ഡിതര്‍ ചൂണ്ടിക്കാട്ടി. വ്യാപാര-- പ്രതിരോധ മേഖലകളില്‍ യുഎസ് താല്‍പ്പര്യങ്ങള്‍ക്ക് മോഡി സര്‍ക്കാര്‍ പൂര്‍ണമായും വഴങ്ങുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുകയുണ്ടായി.പ്രതിരോധ കരാറുകളെല്ലാം അമേരിക്കയ്ക്ക് നേട്ടമുണ്ടാകുന്നവയാണ്.

 

 

 

  കശ്മീര്‍, പൗരത്വ ഭേദഗതി നിയമം എന്നീ വിഷയങ്ങളില്‍ ട്രംപിന്റെ പിന്തുണ ഏതുവിധേനയും നേടിയെടുക്കാനാണ് മോഡിയുടെ ശ്രമം. ഇത് ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ കൊടുക്കല്‍വാങ്ങലാണ്-- യെച്ചൂരി പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യംവെച്ചാണ് ട്രംപിന്റെ ‘നമസ്‌തേ ട്രംപ്’ പരിപാടിയെന്ന ആരോപണവും ഉയരുന്നുണ്ട്.

 

 

 

   നേരത്തെ യുഎസില്‍ വെച്ച് നടത്തിയ ഹൗഡിമോദിയുടെ പുതിയ പതിപ്പാണിതെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കൊണ്ടുള്ള നേട്ടം ചോദ്യം ചെയ്ത് നേരത്തെതന്നെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വ്യാപാര കരാറുകള്‍ ഉയര്‍ത്തിക്കാട്ടി ഇതിനെ പ്രതിരോധിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പദ്ധതി.

 

 

 

    കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യു.എസ് മാറുകയും ചെയ്യുമായിരുന്നു.എന്നാൽ അമേരിക്കയുടെ പുതിയ നീക്കത്തോടെ ഇതെല്ലാം വെള്ളത്തിലായ  അവസ്ഥയാണിപ്പോൾ.കൂടുതല്‍ സമഗ്രമായ കരാറിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

 

 

 

   നവംബറില്‍ യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇതിനു മുമ്പ് ഇനി സമഗ്രമായൊരു വ്യാപാര കരാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാധ്യമാകില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഒരു കാരണവുമില്ലാതെ ഇന്ത്യ ട്രംപിനായി മിനുട്ടില്‍ 55 ലക്ഷമാണ് ചെലവഴിക്കുന്നത്.  

 

 

 

 

    ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം വെറും അനാവശ്യമാണെന്നും ഇന്ത്യയുടെ പണമാണ് ഇതിലൂടെ  നഷ്ടമാകുന്നതെന്നും ചില ട്വീറ്റുകള്‍ ആരോപിക്കുന്നുണ്ട്.കറുത്ത നിയമത്തിനെതിരെ ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ കേള്‍ക്കേണ്ടത് ഞങ്ങളെയാണ്, എന്നാൽ മോദി ട്രംപിനെ സ്വീകരിക്കാനുള്ള തെരക്കിലാണെനല്ല ആരോപണവും ഉയർന്നിരുന്നു. ഗോ ബാക്ക് ക്യാമ്പയിനിൽ, വളരെ ശ്രധ്ധ നേടിയ, മറ്റൊരു ട്വീറ്റും പ്രത്യക്ഷപെട്ടു.

 

 

 

   ഇന്ത്യയുമായി ഒരു കരാറിലും ഒപ്പിടാൻ ഈ സന്ദർശനത്തിൽ ട്രംപ് തീരുമാനിച്ചിട്ടില്ല. ഒരു ഫാമിലി ടൂറിനു വേണ്ടി മാത്രമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. വരുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയമാണ് ലക്ഷ്യം. എന്നിട്ടും നമ്മുടെ സർക്കാർ 100 കോടിയാണ് ട്രംപിന്റെ സന്ദർശനത്തനുവേണ്ടി ഉപയോഗിക്കുന്നതെന്നും ജനങ്ങളുടെ നികുതിപ്പണം രാജ്യത്തിന്റെ വികസനത്തിനുവേണ്ടിയാണെന്നും ടൂറു നടത്താനല്ലെന്നും ചിലർ ട്വീറ്റ് ചെയ്തു.

మరింత సమాచారం తెలుసుకోండి: