ഹിന്ദുവാണോ മുസ്ലിമാണോ എന്നാണെന്നും   അത്രയും ഭീകരമായ  അവസ്ഥയാണ് ദില്ലിയിലെന്നും അനിന്ദ്യ പറയുന്നു. ഇപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ദില്ലിയിൽ  യുവാക്കള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്.  മതം നോക്കി ആക്രമണം അഴിച്ചു വിടുന്ന കാഴ്ച്ചയാണ് ഇവിടെ കാണുന്നത്. മൗജ്പൂര്‍ മെട്രോ സ്റ്റേഷനില്‍ വന്നിറങ്ങിയത് മുതലാണ് എനിക്ക് ഈ ഭീകരത അനുഭവിക്കാന്‍ തുടങ്ങിയത്.

 

 

 

   ഉച്ചക്ക് 12:15ന് മെട്രോയിൽ  ഇറങ്ങിയ എനിക്ക് നേരെ ഒരു ഹിന്ദുസേന പ്രവര്‍ത്തകന്‍ വന്ന് നെറ്റിയില്‍ കുറി ചാര്‍ത്തിയിട്ട്  പറഞ്ഞു, ഇത് നിങ്ങളുടെ ജോലി എളുപ്പമാക്കുമെന്ന്. എന്റെ കയ്യിലെ ക്യാമറ കണ്ട് ഞാനൊരു ഫോട്ടോ ജേണലിസ്റ്റ് ആണെന്ന് മനസ്സിലാക്കിയാവണം അദ്ദേഹം എന്റെ അടുത്ത് വന്നത്. ഞാനും ഒരു ഹിന്ദുാണ്, നിങ്ങളും ഹിന്ദുവാണ്. എന്തിന് പേടിക്കണം എന്ന് അയാള്‍ എന്നോട് പറഞ്ഞു. ഞങ്ങളെത്തി പതിനഞ്ച് മിനിറ്റിന് ശേഷം പ്രദേശത്ത് കല്ലേറു തുടങ്ങി. കൂട്ടത്തില്‍ ചിലര്‍ ‘മോദി മോദി’ വിളികള്‍ മുഴക്കി. ആകാശത്ത് കറുത്ത പുക വന്ന് നിറഞ്ഞു.

 

 

 

 

  കത്തിക്കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനടുത്തേക്ക് പോവുകയായിരുന്ന എന്നെ ചിലര്‍ വന്ന് തടഞ്ഞുകൊണ്ട് പറഞ്ഞത്, നിങ്ങളും ഒരു ഹിന്ദുവാണ്, എന്തിനാണ് അതിന്റെ ഫോട്ടോ എടുക്കുന്നത്. ഇന്ന് ഹിന്ദു ഉണര്‍ന്ന ദിവസമാണ് എന്നാണ്.  എന്നാല്‍ അല്‍പ്പ സമയത്തിനു ശേഷം ബാരിക്കേഡ് കടന്ന് കെട്ടിടത്തിനടുത്തേക്ക് പോകാനായി എന്റെ ശ്രമം. എന്നാല്‍ മുള വടികളും ദണ്ഡുമായി വന്ന ഒരു സംഘം എന്നെ വീണ്ടും പിടികൂടി.

 

 

 

   അവരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച എന്റെ ക്യാമറ അവര്‍ കൈക്കലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ എന്റെ കൂടെയുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ സാക്ഷി ചന്ദ് എന്റെ മുന്നില്‍ കയറി നിന്നു എന്റെ ദേഹത്ത് തൊട്ടുപോകരുതെന്ന് പറഞ്ഞു. അവര്‍ പിരിഞ്ഞു പോയി. അവിടെ നിന്ന് മടങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ ഒരു സംഘം ആളുകള്‍ എന്നെ പിന്തുടരുന്നതായി എനിക്ക് തോന്നി. വഴിക്കുവെച്ച് ഒരു യുവാവ് വന്നു ചോദിച്ചു, നിങ്ങള്‍ വല്ലാതെ സ്മാര്‍ട്ടാകാന്‍ ശ്രമിക്കുന്നു, സത്യം പറ നിങ്ങള്‍ ഹിന്ദുവാണോ മുസ്‌ലിമാണോ?

 

 

 

   അവിടെ കൂടിയിരുന്ന ആളുകള്‍ വന്ന് എന്റെ പാന്റ്സ് അഴിക്കാന്‍ ആവശ്യപ്പെട്ടു. ഉപദ്രവിക്കരുതെന്നും ഞാന്‍ ഒരു സാധാരണ ഫോട്ടോഗ്രാഫര്‍ മാത്രമാണെന്നും, എന്നെ വെറുതെ വിടണമെന്നും ഞാനവരോട് തൊഴുകയ്യോടെ പറഞ്ഞു. ഒരിക്കല്‍ കൂടി ഭീഷണിപ്പെടുത്തിയ അവര്‍, ശേഷം എന്നെ പോകാന്‍ അനുവദിച്ചു. അവിടെ നിന്നും ജാഫറാബാദിലേക്ക് നടന്ന ഞാന്‍ അവിടെ നിന്നും ഒരു ഓട്ടോറിക്ഷ പിടിച്ചു.

 

 

 

   ദില്ലി ഐ.ടി.ഒയില്‍ എത്തിക്കാമെന്ന് ഡ്രൈവര്‍ സമ്മതിച്ചു. എന്നാല്‍ പിന്നീടാണ് ശ്രദ്ധിച്ചത്, ഓട്ടോറിക്ഷയുടെ പേര് എന്നെ കൂടുതല്‍ കുഴപ്പത്തിലാക്കിയേക്കുമെന്ന് എനിക്ക് തോന്നി. കരുതിയതു പോലെ തന്നെ സംഭവിച്ചു. അല്‍പം ദൂരം പിന്നിട്ടപ്പോള്‍ തന്നെ ഞങ്ങളുടെ വണ്ടി മൂന്നു നാലു പേര്‍ വന്ന് തടഞ്ഞു. ഞങ്ങളുടെ കോളറില്‍ പിടിച്ചവര്‍ പുറത്തേക്കിറക്കി.

 

 

 

   ഞങ്ങളെ വെറുതെ വിടണമെന്നും, ഓട്ടോക്കാരന്‍ നിരപരാധിയാണെന്നും ഞാന്‍ അവരോട് കാലു പിടിച്ചു പറഞ്ഞു. അവര്‍ ഞങ്ങളെ പോകാന്‍ അനുദിച്ചു. എന്നെ ഇറക്കിയ ശേഷം ഓട്ടോക്കാരന്‍ എന്നോട് പറഞ്ഞു, ഇത്രയും ഭീകരമായ രീതിയില്‍ ഇതുവരെ ആരും എന്റെ മതത്തെ കുറിച്ച് അന്വേഷിച്ചിട്ടില്ല.

మరింత సమాచారం తెలుసుకోండి: