ഈ കപിൽ മിശ്രയെ പോലുള്ളവരെ  ബിജെപി എന്താണ് ചെയ്യുവാൻ ഉദ്ദേശിക്കുന്നത്. ഇയാളുടെ കൊലവിളിയാണ് ഇപ്പോൾ ദില്ലി കത്താനുള്ള  പ്രധാന കാരണം. ഞായറാഴ്ച കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് ഒരു റാലി നടത്തിയിരുന്നു.  ദില്ലിയിലെ ജാഫ്രാബാദിനടുത്തുള്ള മൗജ്പൂര്‍ ഏര്യയിലായിരുന്നു ആ പരിപാടി സംഘടിപ്പിച്ചിരുന്നത്.

 

 

 

   ട്രംപ് ഇന്ത്യയില്‍ നിന്ന് പോകുന്നത് വരെ മാത്രമേ ഞങ്ങൾ സമാധാനം തുടരൂ, അതുകഴിഞ്ഞാല്‍ ആരെയും കേൾക്കില്ല.  പ്രതിഷേധം അവസാനിപ്പിക്കാന്‍ മൂന്നു ദിവസം സമയം തരുന്നൂ, അതു കഴിഞ്ഞാല്‍ കാര്യങ്ങള്‍ വഷളാകും. ദില്ലി ഡിസിപിയെ ഉള്‍പ്പടെ സാക്ഷിനിര്‍ത്തിയായിരുന്നു കപില്‍മിശ്രയുടെ  ഈ ഭീഷണി.

 

 

   ഇയാളുടെ കൊലവിളിക്കു ശേഷമാണ് ദില്ലി പത്തുക്കെ പതുക്കെ സംഘര്ഷത്തിലേക്ക് നീങ്ങിത്തുടങ്ങിയത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ കല്ലേറുണ്ടായി. തുടർന്ന് വൻ സംഘര്ഷത്തിലേക്ക് ദില്ലി നീങ്ങുകയായിരുന്നു.

 

 

 

  ഈ കപിൽ മിശ്രയെ പോലുള്ളവരെ പുറത്താക്കണമെന്ന് ദില്ലിയിലെ ബിജെപി അധ്യക്ഷൻ മനോജ് തിവാരി ഒരു ദേശിയ ചാനലിന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. ദില്ലിയിലെ പ്രചാരണ വേളയിൽ ഇതേ പോലെ തന്നെ വർഗീയ വിഷം തുപ്പുന്ന വാക്കുകൾ കപിൽ മിശ്ര പ്രയോഗിച്ചിരുന്നു. ഈ കപിൽ മിശ്ര ആം ആദ്മി പാർട്ടിയിൽ നിന്നും പുറത്തക്കപ്പെട്ടു ബിജെപിയിൽ ചേർന്ന് ഒരു രാഷ്ട്രീയ നേതാവാണ്.

 

 

 

   ഇയാൾ വിദ്യാസമ്പന്നനാണ് അത് പോലെ തന്നെ ആം ആദ്മിയിൽ ഉണ്ടായിരുന്നപ്പോൾ ഭരണ തലത്തിൽ മികവ് തെളിയിച്ച നേതാവായിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ വ്യാജ പരാതികൾ ഉന്നയിച്ചതിന്റെ പേരിലാണ് ഇയാളെ പാർട്ടിയിൽ നിന്നും പുറത്തക്കിയത്. ഇപ്പോൾ ബിജെപിയിൽ ചേർന്ന കപിൽ മിശ്ര, ആർ എസ് എസ്സിന് പ്രിയപ്പെട്ട നേതാവാണ്.

 

 

 

   അത് കൊണ്ട് മുസ്ലിങ്ങൾക്ക് എതിരെ കൊലവിളി നടത്തി അധികാരം നേടുക എന്ന ലക്‌ഷ്യം മാത്രമേ ഇയാൾക്കുള്ളൂ . അതെ സമയം ദില്ലിയിൽ ഉണ്ടായ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. വടക്ക് കിഴക്കന്‍ ദില്ലിയിൽ  പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. പ്രതിഷേധത്തിനിടെ പരുക്കേറ്റ പൊലീസ് ഹെഡ്‌കോണ്‍സ്റ്റബിളും, 
സമരക്കാരുമാണ് മരിച്ചത്. അമ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്.

మరింత సమాచారం తెలుసుకోండి: