വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപം വര്‍ഗ്ഗീയ ലഹളയായി മാറിയതോടെ മരണമടഞ്ഞവരുടെ എണ്ണം 16 ആയി ഉയര്‍ന്നു.

 

 

 

 

 

 

രണ്ടു പോലീസുകാര്‍ ഉള്‍പ്പെടെ 200 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലാപം നിയന്ത്രിക്കാന്‍ കേന്ദ്രസേന എത്തിയിട്ടുണ്ട്. 

 

 

 

 

 

 

ഷൂട്ട് അറ്റ് ദ സൈറ്റ് ഓര്‍ഡര്‍ പോലീസിനും കിട്ടിയിട്ടുണ്ട് . അസാധാരണ സാഹചര്യം നില നില്‍ക്കുന്നതിനാല്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കുകയും വിശദീകരണം ആവശ്യപ്പെട്ട് പോലീസിന് നോട്ടീസും നല്‍കിയിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

ഇന്നലെ 12 പേര്‍ക്ക് കൂടി വെടിയേറ്റു. രാത്രിയിലും അക്രമം തുടര്‍ന്നതോടെ നാലു നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

 

 

 

 

 

 

 

കലാപം ഏറ്റവും കുടുതല്‍ ബാധിച്ചിരിക്കുന്ന മോജ്പൂര്‍, ജാഫ്രാബാദ്, ചന്ദ് ബാഗ്, കള്‍വാള്‍നഗര്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

മാര്‍ച്ച് 24 വരെ ഇത് തുടരും എന്നും അറിയിച്ചിട്ടുണ്ട്. 

 

ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്ന് കേന്ദ്രം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. അമിത്ഷാ കേരള സന്ദര്‍ശനം ഒഴിവാക്കി ഡല്‍ഹിയില്‍ തുടരും.

 

 

 

 

 

കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ കേന്ദ്രവും വിലയിരുത്തി.

మరింత సమాచారం తెలుసుకోండి: