സാമൂഹിക മാധ്യമങ്ങൾ വഴി മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശ്രീജിത് രവീന്ദ്രൻ അറസ്റ്റിൽ. ഡൽഹിയിൽ മുസ്‌ലിങ്ങളെ കൊല്ലുന്നതിൽ സന്തോഷമറിയിച്ചും കേരളത്തിലും ഇത് ആവർത്തിക്കണം എന്ന് ആഹ്വാനം ചെയ്തുമാണ് ശ്രീജിത്തിന്റെ വീഡിയോ. വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ മുക്കാലി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ മുക്കാലി യൂണിറ്റിന്റെ പരാതിയിന്മേലാണ് നടപടി.

 

 

 

   ശ്രീജിത്തിനെതിരെ സിആർപിസി 353 (എ) പ്രകാരം പോലീസ് കേസെടുത്തു . പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവരെ അവഹേളിക്കുന്നതായിരുന്നു ശ്രീജിത്തിന്റെ വീഡിയോ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ വിടുന്നതോടെ എല്ലാവരെയും വെടിവെച്ചു കൊല്ലുമെന്നും മറ്റുമായിരുന്നു ശ്രീജിത്തിന്റെ ഭീഷണി.

 

 

 

   സംഘപരിവാർ പ്രവർത്തകനാണ് ശ്രീജിത് എന്ന ആരോപണമുണ്ട്. നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും പോലീസ്സ ശക്തമായ നടപടിയായിരിക്കും സ്വീകരിക്കുക. നവ  മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

 

   

ഈ പ്രകാശമാനമായ ജനാധിപത്യചരിത്രത്തിലെ അന്ധകാരമയമായ ഒരു ഏട് ആയിരുന്നു 1975 ജൂണ്‍ 25 മുതല്‍ 21 മാസം നിലനിന്ന അടിയന്തിരാവസ്ഥ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യന്‍ ജനതയ്ക്ക് ഭരണഘടന ഉറപ്പാക്കിയ മൗലികാവകാശങ്ങളടക്കം എല്ലാ ജനാധിപത്യാവകാശങ്ങളും റദ്ദ് ചെയ്ത കാലം. എതിര്‍ക്കുമെന്ന് കരുതപ്പെട്ടവരെയെല്ലാം അകത്താക്കാന്‍ ഭീകര നിയമങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു.

 

 

സംസ്ഥാനത്തുടനീളം ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പൊലീസ് സേനയെ സുസജ്ജമാക്കിയിട്ടുണ്ട്. വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടു നില്‍ക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.

మరింత సమాచారం తెలుసుకోండి: