പ്രശസ്ത ബ്രിട്ടീഷ് കൊമേഡിയന്‍ ജോണ്‍ ഒലിവറിന്റെ ലാസ്റ്റ് വീക്ക് ടുനൈറ്റ് എന്ന ഷോയിലെ പുതിയ എപ്പിസോഡിന് ഇന്ത്യയില്‍ വിലക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ചുകൊണ്ട്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം വിശകലനം ചെയ്ത് പുറത്തുവന്ന എപ്പിസോഡാണ് വിലക്കിയിരിക്കുന്നത്.

 

 

   ഡിസ്‌നി ഉടമസ്ഥതയിലുള്ള ഹോട്ട്‌സ്റ്റാറിലായിരുന്നു പരിപാടിയുടെ പ്രക്ഷേപണം. വിലക്കിനെ കുറിച്ച് പ്രതികരിക്കുവാൻ ഹോറസ്റ്റ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. 2002ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മോദിക്ക് അമേരിക്കന്‍ വിസ നിഷേധിക്കപ്പെട്ടതില്‍ നിന്ന് സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന് ആതിഥേയത്വം ഒരുക്കിയത്  വരെയുള്ള മോദിയുടെ വളര്‍ച്ച ഒലിവര്‍ പരിപാടിയില്‍ വിശകലനം ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധങ്ങളും, പ്രതിഷേധക്കാരെ മോദി എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും പരിപാടിയില്‍ ചൂണ്ടിക്കാട്ടികാട്ടുന്നുണ്ട്.

 

 

 

    മോദിയെ ഇന്ത്യയുടെ പിതാവ് എന്ന് വിളിച്ചുകൊണ്ടുള്ള ട്രംപിന്റെ വാക്കുകളും പരിപാടിയില്‍ വിമര്‍ശിക്കപ്പെട്ടു. താജ്മഹല്‍ സ്‌നേഹത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദി വെറുപ്പിന്റെയും പ്രതീകമാണെന്നായിരുന്നു ജോണ്‍ ഒലിവറുടെ പ്രതികരണം.
നോട്ട് നിരോധനം രാജ്യത്തെ പാവങ്ങള്‍ക്കിടയിലുണ്ടാക്കിയ ആഘാതം എടുത്തുപറഞ്ഞ പരിപാടിയില്‍ ആര്‍എസ്എസിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ഒലിവര്‍ നടത്തിയത്. ഒരു ഹിന്ദുവിനെ കൊന്നാല്‍ പകരം 100 മുസ്ലീങ്ങളെ കൊല്ലുമെന്ന് പറയുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീഡിയോയും പരിപാടിയില്‍ ഉൾപ്പെടുത്തിയിരുന്നു.

 

 

 

    ഹോട്ട്‌സ്റ്റാര്‍ വിലക്കിയെങ്കിലും ട്വിറ്ററിലടക്കം വ്യാപകമായി പരിപാടിയുടെ പുതിയ എപ്പിസോഡ് ഷെയര്‍ ചെയ്യുന്നുണ്ട്.  പൗരത്വ ഭേദഗതി നിയമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ബ്രിട്ടീഷ് കൊമേഡിയന്‍ ജോണ്‍ ഒലിവര്‍. കാലിക സംഭവങ്ങളെ വിഷയമാക്കി ആഴ്ചയില്‍ അവതരിപ്പിക്കുന്ന പരിപാടിയിലാണ് ജോണ്‍ മോദിക്കെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പരാമര്‍ശം ഉന്നയിച്ചത്.മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുസ്‌ലിം വിഭാഗത്തിന്റെ പൗരത്വം എടുത്തുകളയുന്നുവെന്നും പൈശാചികമായ ഈ പ്രവൃത്തി വിവിധ ഘട്ടങ്ങളായാണ് അവര്‍ നടപ്പിലാക്കുന്നതെന്നുമാണ് ജോണ്‍ പറഞ്ഞത്.

 

 

 

    സി.എ.എ മുസ്‌ലിങ്ങളെ മാത്രമല്ല മറ്റ് നിരവധി മനുഷ്യരെ ബാധിക്കുമെന്നും പരിപാടിയില്‍ പറയുന്നു.ജോണ്‍ ഒലിവറിന്റെ വീഡിയോ സ്വരാ ഭാസ്‌കര്‍, അനുരാഗ് കശ്യപ് എന്നിവര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെയും ജോണ്‍ പരിപാടിയില്‍ വിമര്‍ശിക്കുന്നുണ്ട്.അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചെയ്ത എപ്പിസോഡിലാണ് ജോണ്‍ മോദിയെയും ബി.ജെ.പിയെയും പൗരത്വ ഭേദഗതി നിയമത്തെയും വിമര്‍ശിക്കുന്നത്.

 

 

     എപ്പിസോഡ് വിലക്കിയതുമായി ബന്ധപ്പെട്ട് ഹോട്ട്സ്റ്റാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.പ്രതിഷേധക്കാരെ മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനെക്കുറിച്ചും മോദിയെ ഇന്ത്യയുടെ പിതാവ് എന്ന് ട്രംപ് വിളിച്ചതിനെക്കുറിച്ചും ഷോയില്‍ ജോണ്‍ പറഞ്ഞിരുന്നു.നോട്ട് നിരോധനത്തെയും ജോണ്‍ ഷോയില്‍ പരിഹസിക്കുന്നുണ്ട്. ഹോട്ട്സ്റ്റാര്‍ വിലക്കിയെങ്കിലും ട്വിറ്ററിലും മറ്റും എപ്പിസോഡ് വലിയ രീതിയില്‍ സ്വീകരിക്കപ്പെടുന്നുണ്ട്.
ജോണ്‍ ഒലിവറിന്റെ വീഡിയോ സ്വരാ ഭാസ്‌കര്‍, അനുരാഗ് കശ്യപ് എന്നിവര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.

మరింత సమాచారం తెలుసుకోండి: