അല്ലേലും കുറെ സർക്കുലർ ഇറക്കിയിട്ട് എന്ത് കാര്യമാണുള്ളത്. ഇതെല്ലം വെറുതെ വെള്ളത്തിൽ വരച്ച വരപോലെ കടലാസ്സിൽ ഒതുങ്ങുന്നു എന്നല്ലാതെ എന്തെങ്കിലും മാറ്റങ്ങൾ ഇറക്കിയ സർക്കുലർ കൊണ്ട് ഉണ്ടാവുന്നുണ്ടോ? സർക്കുലർ ഇറക്കുന്നു,സിർക്കുലറിൽ പറയുന്ന കാര്യങ്ങൾ കാറ്റിൽ പറത്തുന്നു. ഇതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ഒരു സർക്കുലർ ഇറക്കിയാൽ അത് പ്രാബല്യത്തിൽ കൊണ്ടുവരേണ്ടവർ അത് മനഃപൂർവം കണ്ടില്ലെന്ന് നടിക്കുന്നു.

 

 

 

     ഈ മനഃപൂർവം കണ്ടില്ലെന്നു നടിക്കുന്നതിനു പിന്നിൽ എന്തെങ്കിലും ഒത്തുകളി നടക്കുന്നുണ്ടാവുമല്ലോ?
ഇത്തരത്തിൽ ഇറക്കിയ സർക്കുലർ കണ്ടില്ലെന്നു നടിച്ചതു കൊണ്ടാണോ അതോ നടപ്പിലാക്കാൻ സാധിക്കാഞ്ഞിട്ടോ എന്തോ 
പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ രൂക്ഷമായി വിമർശിചിരിക്കുകയാണ് കേരള ഹൈക്കോടതി. അനധികൃത ബോർഡുകൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കത്തതിനെ തുടർന്നാണ് കോടതിയുടെ രൂക്ഷ വിമർശനം ലോക്നാഥ് ബെഹ്റക്ക് നേരിടേണ്ടി വന്നത്.

 

 

 

   അനധികൃതമായി ബോർഡു വയ്‌ക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന ഡിജിപിയുടെ സർക്കുലർ ഇതുവരെ പ്രാവർത്തികമാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ഈ സർക്കുലറും അനധികൃത ബോർഡുകളും മറ്റും നീക്കണമെന്ന  റോഡ് സുരക്ഷാ കമ്മിഷണറുടെ ഉത്തരവും കർശനമായി നടപ്പാക്കണമെന്നും കോടതി ഇപ്പോൾ ബെഹ്റക്ക് നിർദേശം നൽകിയിരിക്കുകയാണ്.

 

 

 

   പത്ത് ദിവസത്തിനകം സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അനധികൃതമായ ബോർഡുകളെല്ലാം നീക്കം ചെയ്‌തിരിക്കണമെന്നും കോടതി നിഷ്‌കർഷിച്ചിട്ടുണ്ട്. നടപടി ശക്തമാക്കിയില്ലെങ്കിൽ ഡി.ജി.പിയെ വിളിച്ചുവരുത്തേണ്ടി വരുമെന്നു പറഞ്ഞ ഹൈക്കോടതി സർക്കുലർ ഇറക്കിയാൽ പോരാ അതു നടപ്പാക്കാനുള്ള നട്ടെല്ലും ഡി.ജി.പിക്കുണ്ടാകണമെന്നും വാദത്തിനിടെ പരാമർശിച്ചു.

 

 

    ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതായിരുന്നു പരാമർശം. നടപ്പാക്കാനല്ലെങ്കിൽ സർക്കുലർ ഇറക്കിയിട്ട് എന്തു കാര്യമാണുള്ളതെന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കുലറിൽ കോടതി പറഞ്ഞതുപോലെ ചെയ്യാനാണ് പറഞ്ഞിട്ടുള്ളത്.

 

 

    ബോർഡ് വയ്‌ക്കുന്നതു ക്രിമിനൽ കുറ്റമായതോടെ സംസ്ഥാനത്ത ആ കുറ്റകൃത്യം വ്യാപകമായി നടക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഭൂസംരക്ഷണ നിയമം ബാധകമാക്കാനാവില്ലെന്ന സർക്കാർ വാദം അംഗീകരിക്കാനാവില്ലെന്നും അതുപ്രകാരം പിഴ ചുമത്താമെന്നും കോടതി പറഞ്ഞു. 

మరింత సమాచారం తెలుసుకోండి: