നാണമില്ലേ സംഘികളെ നിങ്ങൾക്ക്! അധികാരവും പണവും, പിന്തുണയ്ക്കാൻ കുറേപേരും ഉണ്ടെങ്കിൽ ഏതു അർദ്ധ രാത്രി വേണമെങ്കിലും ഞങ്ങൾ എന്ത് നിലപാടും കാണിക്കാം.അതാണ് ഞങ്ങളുടെ പോളിസി. ഇതാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തി കലാപം സൃഷ്‌ടിക്കുക, ഒടുവിൽ നിരവധിപേരുടെ ജീവൻ നഷ്ടപ്പെടുത്തി, നീതി നടപ്പിലാക്കാതിരിക്കുക. നീതി പാലകരെ നൈസ് ആയിട്ട് അർധരാത്രി സ്ഥലം മാറ്റുക, എന്തൊക്കെ പ്രഹസനങ്ങളാണ് ഇതൊക്കെ!

 

 

 

   ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് പുറത്തിറങ്ങിയത്.സ്ഥലം മാറ്റാന്‍ നേരത്തെയുള്ള കൊളീജിയം ശുപാര്‍ശ പ്രകാരമുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം അർധരാത്രിയോടെ സര്‍ക്കാർ പുറത്തിറക്കുകയായിരുന്നു.മുരളീധറിനെ പഞ്ചാബ്-

 

 

    ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റാൻ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ നേതൃത്വത്തിലെ കൊളീജിയം ഫെബ്രുവരി 12ന് ശുപാർശ ചെയ്തിരുന്നു. ഇതിനെതിരെ ഡൽഹി ബാർ അസോസിയേഷൻ കൊളീജിയത്തെ സമീപിച്ചിരുന്നു. സ്ഥലമാറ്റത്തിനെതിരെ ഡൽഹി ഹൈകോർട്ട് ബാർ അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ ശുപാര്‍ശ അംഗീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കുകയായിരുന്നു.

 

 

   ബുധനാഴ്ച പകൽ ഡൽഹി കലാപ കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധർ സംഭവത്തിൽ നിസംഗത കാട്ടുന്നുവെന്നാരോപിച്ച് ഡൽഹി പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യാത്തതിൽ ഡല്‍ഹി പൊലീസ് കമ്മീഷണറെ അമര്‍ഷം അറിയിച്ച കോടതി രാജ്യത്ത് മറ്റൊരു 1984 ആവര്‍ത്തിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ബുധനാഴ്ച വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞിരുന്നു. ഇതിന് പുറമെ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ കോടതി മുറിയില്‍ കേള്‍പ്പിച്ച ‌ശേഷം കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് വർമ എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നിർദേശിച്ചു.

 

 

    എന്നാൽ ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു.സ്ഥലം മാറ്റപ്പെടാതിരുന്ന ധീരനായ ജഡ്​ജി​​ ലോയയെ ഓർക്കുന്നുവെന്ന ഒറ്റവരി ട്വീറ്റിലൂടെയാണ്​ രാഹുൽ കേന്ദ്ര സർക്കാറിനെതിരെ രംഗത്ത് എത്തിയത്.അമിത്​ ഷാ ആരോപണ വിധേയനായ ലോയയുടെ ദുരൂഹമരണത്തെ വീണ്ടും സ്​മരിക്കുകയായിരുന്നു​ രാഹുൽ ഇതിലൂടെ ചെയ്തത്.

 

 

   ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപണ വിധേയനായ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കവെ 2014 ഡിസംബർ ഒന്നിനാണ്  ജസ്റ്റിസ് ലോയ മരിച്ചത്. മാത്രമല്ല ജഡ്ജിയെ സ്ഥലം മാറ്റിയതിനെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തു വന്നിരുന്നു.അര്‍ധരാത്രിയുള്ള സ്ഥലംമാറ്റം ഞെട്ടിപ്പിക്കുന്നതും ദുഃഖിപ്പിക്കുന്നതുമാണ്. നിയമവ്യവസ്ഥ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും, ഇതിലൂടെ ജുഡിഷ്യറിയിലുള്ള  ജനങ്ങളുടെ വിശ്വാസം നശിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നുമാണ്‌ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്.

 

 

 

   എന്തായാലും ഒരു കാര്യം  ഉറപ്പായി, രാജ്യത്തിന്റെ കലി കാലം ആരംഭിച്ചിരിക്കുകയാണ്. എത്ര കലാപങ്ങൾ  കെട്ടടക്കാൻ ശ്രമിച്ചാലും ഇത് ഇനിയും തുടരും. കൊത്തി കൊത്തി മുര്തത്തില് കേറി കൊത്താനുള്ള ശ്രമമാണ് എന്ന് സാരം.

మరింత సమాచారం తెలుసుకోండి:

bjp