രാജ്യത്തെ ഞെട്ടിച്ച കലാപമാണ് ഡൽഹിയിൽ അരങ്ങേറിയത്. മരണസംഖ്യ വർധിച്ചതിനൊപ്പം  പരിക്കേറ്റവരുടെ എണ്ണവും കൂടുതലാണ്. സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് പരിക്കേറ്റു. നഗരത്തില്‍ കലാപമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആറു തവണയോളം ഇന്‍റലിജൻസ് മുന്നറിയിപ്പ് നല്‍കിയിട്ടും ഡൽഹി പോലീസ് അനങ്ങിയില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.ഡൽഹിയിൽ നടന്ന കലാപത്തിൽ പോലീസിന്റെ വീഴ്ച വലുതാണ്.  

 

 

 

    അല്ല പോലീസിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എവിടെ ആയിരുന്നു ഏമാൻ? കാണാനില്ലയിരുന്നല്ലോ! ഇതാരെക്കുറിച്ചാ  പറയുന്നതെന്നല്ലേ!  നമ്മുടെ അമിത്ഷായില്ലേ, അത് തന്നെയാ കക്ഷി.ഡൽഹി കത്തിയമർന്നപ്പോൾ അമിത്ഷാ എവിടെയായിരുന്നു. രാജ്യത്ത് ആശങ്കയുടെയും ഭീതിയുടെയും വിത്തുകൾ പാകിയ ഡൽഹി അക്രമസംഭവങ്ങൾ ഏറെക്കുറെ കെട്ടടങ്ങിയിരിക്കുകയാണ്. മൂന്ന് ദിവസങ്ങളോളം തലസ്ഥാനത്ത് പോലീസ് കാഴ്ചക്കാരായിരുന്നു എന്ന ആരോപണം വിവിധ കോണുകളിൽ നിന്ന് ഉയർന്നതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും രൂക്ഷ വിമർശനങ്ങളാണ് നടക്കുന്നത്.

 

 

 

 

    ശിവസേനയുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയതിനു പിന്നാലെ അമിത് ഷായ്‍ക്കെതിരെ രംഗത്തെത്തിയത്. ബിജെപി നേതാവ് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം മുതൽ വിവിധയിടങ്ങളിൽ അക്രമം അരങ്ങേറുമ്പോഴെല്ലാം പോലീസ് കാഴ്ചക്കാരായിരുന്നെന്നാണ് വിമർശനം.പോലീസ് ഇടപെട്ടിരുന്നെങ്കിൽ ഇത്തരത്തിലുള്ള അക്രമസംഭവങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങില്ലെന്ന് ഡൽഹി ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. അല്ല കാഴ്ചകാരായി നിൽക്കേണ്ടവരാണോ പോലീസുകാർ.  പോലീസിന്‍റെ വീഴ്ചകൾ തുറന്നുകാട്ടുന്ന റിപ്പോർട്ടുകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

 

 

 

    ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും സ്‌പെഷൽ ബ്രാഞ്ച് - രഹസ്യാന്വേഷണ വിഭാഗത്തിനും വയർലെസ് സന്ദശങ്ങൾ ലഭിച്ചിരുന്നു. പ്രദേശത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കടക്കം വിവരം ലഭിച്ചു. സമരക്കാർ വിവിധ സ്ഥലങ്ങളിൽ ഒത്തുകൂടുന്നതായും അക്രമത്തിനുള്ള നീക്കങ്ങൾ നടക്കുന്നതായുമുള്ള വ്യക്തമായ വിവരങ്ങളാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. എന്നാൽ ഇവിടെയാണ് എവിടെ  ആയിരുന്നു അമിത്ഷാ എന്ന ചോദ്യം ഉയരുന്നത്.കലാപ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെ ആയിരുന്നു? കലാപം നടക്കുമ്പോൾ അമിത് ഷായെ എവിടെയും കാണാൻ കഴിയുന്നില്ലെന്ന് തങ്ങളുടെ മുഖപത്രമായ സാമ്നയിലൂടെ ശിവസേന വിമർശിച്ചത് വെറുതെയല്ല.

 

 

    'ഇത് ആശങ്കപ്പെടേണ്ട കാര്യമാണ്. ഡൽഹി കത്തുന്ന സമയത്ത് അമിത് ഷാ എവിടെയായിരുന്നുവെന്ന ചോദ്യങ്ങൾ ഉയരുന്നു.' ശിവസേന', ഇങ്ങനെ ആയിരുന്നു ശിവസേന ചോദിച്ചത്.എന്നാൽ ഡൽഹി തെരഞ്ഞെടുപ്പ് വേളയിൽ അമിത് ഷായെ കാണാൻ കഴിയുമായിരുന്നെന്നും ഇവർ പറഞ്ഞു.മാത്രമല്ല ഡൽഹി കലാപ മേഖലയിലെ കലാപമേഖലകളിലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചുമതല കേന്ദ്രസർക്കാർ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയായിരുന്നു ഏൽപ്പിച്ചിരുന്നത്. ഇദ്ദേഹത്തെ ജനങ്ങൾക്കിടയിൽ കാണാമായിരുന്നെന്നും എന്നാൽ അമിത് ഷാ എവിടെയും ഉണ്ടായിരുന്നില്ലെന്നും ശിവസേന വിമർശികുകയുണ്ടായി.   ഡൽഹിയിലെ റോഡുകളിൽ ജനങ്ങളുമായി സംസാരിക്കുന്ന അജിത് ഡോവലിനെ കാണാൻ കഴിഞ്ഞു എന്നാൽ  ഡൽഹി തെരഞ്ഞെടുപ്പ് സമയത്ത്, ലഘുലേഖകൾ വിതരണം ചെയ്യുന്ന അമിത് ഷായെ അന്ന് കണ്ടിരുന്നെന്നും ശിവസേനയുടെ സാമ്നയിൽ പറയുന്നു.

 

 

 

    39 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും പൊതുസ്വത്തിന് വ്യാപകമായ നാശമുണ്ടാകുകയും ചെയ്യുമ്പോള്‍ അമിത് ഷാ എന്താണ് ചെയ്യുന്നതെന്ന് ശിവസേന ചോദിച്ചു. കോണ്‍ഗ്രസോ മറ്റാരെങ്കിലുമോ ആണ് ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ആഭ്യന്തരമന്ത്രിയുടെ രാജിക്കായി മുറവിളി ഉയര്‍ന്നേനെ  എന്നും ശിവ സേന പറഞ്ഞു. രാജ്യത്ത് സ്വന്തം പാർട്ടിക്കാർ തന്നെ അക്രമം അഴിച്ചു വിടുമ്പോൾ  എങ്ങനെയാണ് മിസ്റ്റർ ഞാൻ അതിൽ ഇടപെടുക എന്ന മട്ടിലാണ് അമിത് ഷായുടെ ഒരു നിലപാട്.

 

 

 

    അക്രമം നടക്കട്ടെ, അങ്ങനെ തീവ്രവാദികൾ എന്ന് മുദ്രകുത്തുന്ന കുറെയധികം പേരെ കൊല്ലട്ടെ, എന്നാൽ അല്ലെ ഇന്ത്യ എന്ന മഹാരാജ്യം ഹിന്ദു രാജ്യമാക്കാൻ  പറ്റൂ! അതെങ്ങനെയാ രാജ്യത്തെ നേതാക്കന്മാർ നന്നായാൽ മാത്രമേ രാജ്യം നന്നാവൂ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അറിയില്ലായിരിക്കും.

మరింత సమాచారం తెలుసుకోండి: