ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ആതിഷ് തസീറിന് റിപ്പബ്ലിക് ടിവി അയച്ച കത്തും അദ്ദേഹത്തിന്റെ മറുപടിയും സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ  വൈറലാവുകയാണ്. ‘ഇന്ത്യയെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾ’ എന്ന വിഷയത്തില്‍ റിപ്പബ്ലിക് ടിവിയിലെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആതിഷിനെ ക്ഷണിച്ചു കൊണ്ട്  ഒരു കത്ത് അയച്ചിരുന്നു. റിപ്പബ്ലിക് ടിവി അയച്ച കത്തും ആതിഷിന്റെ മറുപടിയും ഇപ്രകാരമാണ്.

 

 

 

   
To ആതിഷ് തസീര്‍
പ്രിയപ്പെട്ട സർ,
റിപ്പബ്ലിക് ടിവിയുടെ ഊഷ്മളാഭിവാദ്യങ്ങൾ. ഇന്ന് രാത്രി പത്ത് മണിക്ക് ഞങ്ങളുടെ ചാനലിൽ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമി നയിക്കുന്ന ഒരു സംവാദ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഈ കത്ത്. ഇന്നത്തെ ചർച്ചയുടെ വിഷയം 'ഇന്ത്യയെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾ' എന്നതാണ്. താങ്കളുടെ തിരക്കേറിയ പരിപാടികളിൽ നിന്ന് അല്‍പ സമയം ഈ ചർച്ചയ്ക്ക് വേണ്ടി മാറ്റിവയ്ക്കാൻ സാധിക്കുമെങ്കിൽ ഞങ്ങൾ നന്ദിയുള്ളവരായിരിക്കും.

 

 

 

   താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു. നന്ദി, സന്തോഷി ഭദ്ര.
ഇങ്ങനെയായിരുന്നു ആതിര മറുപടി  
To സന്തോഷി ഭദ്ര
പ്രിയ സന്തോഷ്,
താങ്കളുടെ ക്ഷണത്തിന് നന്ദി. പക്ഷേ ഞാനിത്തരം ചർച്ചകളിൽ പങ്കെടുക്കാറില്ല. പ്രത്യേകിച്ചും ഇത്തരം പരിഹാസ്യമായ വിഷയങ്ങളിൽ. റിപ്പബ്ലിക് ടിവിയെ പോലെ വാജ്യ വാർത്തകളുടെ വലിയ കേന്ദ്രം മറ്റൊന്നില്ല എന്ന് നിങ്ങള്‍ക്കറിയുമല്ലോ. അർണബ് ഗോസാമിയെ എന്റെ ഊഷ്മളാശംസകൾ അറിയിക്കുന്നതിനൊപ്പം കുറച്ച് കൂടി നല്ല മനുഷ്യനാകാന്‍ ശ്രമിക്കണമെന്ന് ഞാന്‍ പറഞ്ഞെന്ന് അറിയിക്കണം.

 

 

 

    ആശംസകളോടെ, ആതിഷ്.
തനിക്ക് ലഭിച്ച കത്തും അതിന്റെ മറുപടിയും പരിഹാസത്തോടെയാണ് ആതിഷ് ഇപ്പോൾ ട്വീറ്റ് ചെയ്തിരിക്കുന്നതു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മുമ്പ് ടൈം മാഗസിനില്‍ ആതിഷ് ലേഖനം എഴുതിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രസിദ്ധീകരിച്ച ആ  ലേഖനം അന്ന് വലിയ വാര്‍ത്തയായിരുന്നു.

 

 

 

     അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്ക് ചാനൽ സംഘപരിവാറിന്റെ കുഴലൂത്തുകാരായാണ് പൊതുവെ അറിയപ്പെടുന്നത്. സംഘപരിവാറിന് വേണ്ടി വ്യാജ വാർത്തകൾ ചമച്ചുണ്ടാക്കുന്ന റിപ്പബ്ലിക്ക് ചാനൽ ബഹിഷ്‌ക്കരിക്കണമെന്നു ഇന്ത്യയിലെ മുതിർന്ന മാധ്യപ്രവർത്തകരും ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിട്ടുണ്ടായിരുന്നു.

మరింత సమాచారం తెలుసుకోండి: