സോഷ്യൽമീഡിയയിൽ മികച്ച ഫോളോവേഴ്സുള്ള നേതാവാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്ററിൽ ഏറ്റവും കൂടുതൽ ഫോളേവേഴ്സുള്ള ഇന്ത്യക്കാരൻ മോദിയാണ്.53.3 മില്യൺ ജനങ്ങളാണ് മോദിയെ പിന്തുടരുന്നത്.ലോക നേതാക്കളിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും മുൻ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്ക് തൊട്ടുപുറകിലാണ് മോദിയുടെ സ്ഥാനം.

 

 

 

 

   എന്നാൽ സമൂഹമാധ്യമങ്ങൾ ഒഴിവാക്കുകയാണെന്ന സൂചനയയാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്. ട്വിറ്ററിലൂടെയാണ് സമൂഹമാധ്യമങ്ങൾ താൽക്കാലികമായി ഉപേക്ഷിക്കുന്നതിനെപ്പറ്റി താൻ ആലോചിക്കുകയാണെന്ന് മോദി ട്വീറ്റ് ചെയ്തത്.  ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകൾ ഞായറാഴ്‌ച മുതൽ ഉപേക്ഷിക്കുന്ന കാര്യം ആലോചിക്കുന്നുവെന്നാണ് ട്വീറ്റ്.

 

 

 

    സംഭവത്തിന് പിന്നാലെ തന്നെ വിഷയം ഏറെ ചർച്ചയായിരിക്കുകയാണ്. എന്നാൽ മോദിയുടെ ട്വീറ്റിനു പിന്നാലെ തന്നെ, മോദി, സോഷ്യൽമീഡിയ, ഉപേക്ഷിക്കരുതെന്ന ആവശ്യം ഉയർത്തി, അദ്ദേഹത്തിന്‍റെ ഫോളോവേഴ്സും, രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ #NoSir   ക്യാമ്പയിനാണ് ആണ് ട്വിറ്ററിൽ ട്രെൻഡിങ് ആയി മുന്നേറുന്നത്.  മണിക്കൂറുകൾക്കുള്ളിൽ നിരവധി റീ ട്വീറ്റുകളാണ് നോ സർ ക്യാംപെയ്നിൽ എത്തിയിരിക്കുന്നത്. അതെ സമയം മോദി സോഷ്യൽമീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണോ എന്ന ചോദ്യമാണ് വിമർശകർ ഉന്നയിക്കുന്നത്.

 

 

 

 

    മാത്രമല്ല 50 മില്യൺ ഫോളോവേഴ്സുള്ള മൂന്നാമത്തെ മാത്രം ലോകനേതാവ് കൂടിയാണ് നരേന്ദ്ര മോദി.ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കൾക്കിടയിൽ ട്വിറ്റർ അത്ര പ്രചാരണത്തിലില്ലാതിരുന്ന കാലത്താണ് മോദി അക്കൗണ്ട് ആരംഭിക്കുന്നത്. 2009 ജനുവരിയിലായിരുന്നു ഇത്. കോൺഗ്രസ് നേതാവും മലയാളിയുമായ ശശി തരൂരും ഈ സമയത്ത് തന്നെയായിരുന്നു ട്വിറ്റർ അക്കൗണ്ട് ആരംഭിക്കുന്നത്. എന്നാൽ മോദിയുടെ ഫോളോവേഴ്സ് 50 മില്യണും കടന്ന് മുന്നേറിയെങ്കിലും ശശി തരൂറിന്‍റേത് 7.2 മില്യണിൽ ഇപ്പോഴും ഒതുങ്ങി നിൽക്കുകയാണ്.

 

 

 

    ട്വിറ്ററിനു പുറമേ തന്നെ മറ്റ് സോഷ്യൽമീഡിയ അക്കൗണ്ടുകളിലുമെല്ലാം മുന്നിൽ നിൽക്കുന്ന നേതാവാണ് മോദി. ഇൻസ്റ്റാഗ്രാമിൽ 35 മില്യൺ ഫോളേവേഴ്സുള്ള മോദിയാണ് ഇവിടെ ഒന്നാമൻ. ഡോണൾഡ് ട്രംപും ഒബാമയുമെല്ലാം ഇവിടെ എത്രയോ പുറകിലാണ്. ഒബാമയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 24.8 മില്യൺ ഫോളോവേഴ്സാണുള്ളത്. ട്രംപിനാകട്ടെ 14.9 മാത്രമാണ്.മാത്രമല്ല ഫാസ്‌പോകും മോദി വെറുതെ വിട്ടില്ല.ഫേസ്ബുക്കിൽ കൂടുതൽ പേർ പിന്തുടരുന്ന ലോക നേതാവ് മോദിയാണ്.

 

 

 

   ഇതിനെക്കുറിച്ച് ഇന്ത്യൻ സന്ദർശനത്തിന് തൊട്ടുമുമ്പ് ട്രംപ് നടത്തിയ പ്രസ്താവനകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. 44 മില്യൺ ഫോളോവേഴ്സാണ് മോദിക്ക് ഫേസ്ബുക്കിലുള്ളത് ട്രംപിനാകട്ടെ 26 മില്യണിനടുത്തും. എന്നാൽ താനാണ് ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള നേതാവെന്ന് ഫേസ്ബുക് സിഇഒ മാർക്ക് സുക്കർബർഗ് പറഞ്ഞെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടത്.

 

 

 

 

യൂട്യൂബിലും സജീവമായ മോദിയുടെ അക്കൗണ്ടിന് 4.7 മില്യൺ യൂസേഴ്സാണുള്ളത്. അങ്ങനെ സോഷ്യൽ മീഡിയ മൊത്തത്തിൽ അങ്ങ് കയ്യടക്കി വച്ചിരിക്കുന്ന ഒരു നേതാവാണ് നമ്മുടെ മോദി എന്നർദ്ധം  .

మరింత సమాచారం తెలుసుకోండి: