സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

 

 

 

 

ചീഫ് സെക്രട്ടറി അറിയിച്ചതാണ് ഇക്കാര്യം. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിപക്ഷവും കാസര്‍ഗോഡ് ജില്ലക്കാരാണ്.

 

 

 

 

 

 

ഇവര്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഇപ്പോൾ 54 ആയി.

 

 

 

 

 

കാസര്‍ഗോഡ് ജില്ലയിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണം തുടരേണ്ടി വരുുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കാസര്‍​ഗോഡ് ജില്ലയില്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കി.

 

 

 

 

 

 

 

 

രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് അടക്കം ഒന്‍പത് ജില്ലകളില്‍ നിയന്ത്രണം ശക്തമാക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ചീഫ് സെക്രട്ടറി വക്തമാക്കി. 

 

 

 

 

 

 

 

 

 

 

അതേസമയം സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടുമെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

ഏഴ് ജില്ലകളിലും പുതിയ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. നിലനിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

మరింత సమాచారం తెలుసుకోండి: