അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ വൈറസിനെ പ്രതിരോധിക്കാനാകാതെ സമ്മർദ്ദത്തിൽ തുടരുകയാണ്. ഇതിനിടെയാണ് ശക്തമായ തീരുമാനം ഇന്ത്യ സ്വീകരിച്ചത്. ഇങ്ങനെയാണ് പാക്കിസ്‌ഥാന്റെ വെളിപ്പെടുത്തലുകൾ. ഇതുവരെ 18,000ത്തിലധികം പേർക്ക് ജീവൻ നഷ്‌ടമായി. ആയിരിക്കണക്കിനാളുകൾ ചികിൽസയിൽ തുടരുകയാണ്. വുഹാനിലെ സാഹചര്യങ്ങൾ അനുകൂലമായെങ്കിലും ഇറ്റലി ഇറാൻ എന്നീ രാജ്യങ്ങളാണ് ലോകത്തെ ഭയപ്പെടുത്തുന്നത്.

 

  മരണനിരക്കിൽ ചൈനയെ ഇറ്റലി മറികടന്നു. ദിവസവും ആയിരക്കണക്കിനാളുകളാണ് ഇറ്റലിയിൽ മരിക്കുന്നത്. കൊറോണ വൈറസ് ബാധയെ നിയന്ത്രിക്കാൻ ഇതുവരെ ഇറ്റലിക്ക് കഴിഞ്ഞിട്ടില്ല. ഇറാനിലും സാഹചര്യം മറിച്ചല്ല. 21 ദിവസത്തേക്ക് രാജ്യം അടച്ചിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു. വൈറസ് വ്യാപനം തടയാൻ ഇതല്ലാതെ മറ്റൊരു മാർഗം ഇല്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.

 

  ഇതിനിടെ കൊറോണ വൈറസ് ബാധ രൂക്ഷമായിട്ടും ലോക് ഡൗൺ അടക്കമുള്ള നടപടികൾ സ്വീകരിക്കാനാകാത്ത അവസ്ഥയിലാണ് പാകിസ്ഥാൻ. സാഹചര്യം മോശമായിട്ടും എന്തുകൊണ്ടാണ് പാകിസ്ഥാൻ ലോക് ഡൗൺ പ്രഖ്യാപിക്കാത്തതെന്ന ചോദ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.കിഴക്കൻ പ്രവശ്യയായ പഞ്ചാബിൽ 296, ഖൈബർ പക്തുൻഖ്വയിൽ 78, ബലുചിസ്ഥാനിൽ 110, ഇസ്ലാബാദിൽ 15 പേർ എന്നിങ്ങനെയാണ് കൊറോണ ബാധിതരുടെ എണ്ണം.

 

  പാകിസ്ഥനിലെ കൂടുതൽ മേഖലകളിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്നാണ് വിദേശ മധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനങ്ങളിൽ പരിഭ്രാന്തി ശക്തമാണ്. അപകടകരമായ രീതിയിലാണ് കൊറോണ വൈറസ് വ്യാപനം പാകിസ്ഥാനിൽ സംഭവിക്കുന്നത്. ഏഴു പേരാണ് ഇതുവരെ മരിച്ചത്. വൈറസ് ബാധിച്ചവരുടെ എണ്ണം ആയിരത്തിലധികമായി ഉയർന്നു.

 

  സിന്ധ് പ്രവശ്യയിലാണ് ഏറ്റവും കൊവിഡ് ബാധിതരുള്ളത്. 400 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മറ്റൊരു പ്രദേശത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. വൈറസ് വ്യാപനം ഒഴിവാക്കാൻ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും തീവണ്ടി ഗതാഗതവും നേരത്തെ നിരോധിച്ചിരുന്നു. എന്നാൽ കൊറോണ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ഗതാഗതം സ്വാഭാവികമായ രീതിയിൽ നടക്കുന്നുണ്ട്.

 

 വൈറസ് വ്യാപിക്കാനുള്ള സാഹചര്യം ഇതുണ്ടാക്കുന്നുണ്ട്. ഇറാനിൽ നിന്ന് എത്തിയവരിൽ നിന്നാണ് രാജ്യത്ത് കൊറോണ വൈറസ് വ്യാപിച്ചത്. പാകിസ്ഥാനിലെ ചില മേഖലകളിൽ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വൈറസ് ബാധ രൂക്ഷമായ സിന്ധ് പ്രവശ്യയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചു.

 

  പിന്തുണയും സഹായവും ലഭിച്ചിരുന്ന ചൈനയിലെ സാഹചര്യവും മോശമായതിനാൽ സാമ്പത്തിക തകർച്ച രൂക്ഷമാകും. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അകലം പാലിക്കുന്നതിനാൽ സഹായം ലഭിക്കില്ല. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നുവെന്ന കാരണത്താൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ പാകിസ്ഥാനുള്ള ധനസഹായം നിർത്തിവെച്ചതും അവർക്ക് തിരിച്ചടിയാകും. രാജ്യങ്ങളെല്ലാം കൊവിഡ് ഭീതിയിൽ തുടരുന്നതിനാൽ നിയന്ത്രണങ്ങളും ലോക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

 

  സാമ്പത്തിക ഭദ്രത ഉറപ്പാക്കിയാണ് എല്ലാ രാജ്യങ്ങളും ലോക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ അത്തരം സാഹചര്യങ്ങൾ പാകിസ്ഥാനിൽ ഇല്ല. ഈ പശ്ചാത്തലത്തിലാണ് ലോക് ഡൗൺ പ്രഖ്യാപിക്കാൻ ഇമ്രാൻ ഖാൻ മടിക്കുന്നത്. വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് നരേന്ദ്ര മോദി രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത്. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന ഉറച്ച വിശ്വാസം സർക്കാരിനുണ്ടെങ്കിലും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇതല്ലാതെ മറ്റ് മാർഗമില്ല.

 

  എന്നാൽ ഇങ്ങനെയൊരു തീരുമാനം സ്വീകരിക്കാൻ പോലും പാകിസ്ഥാന് കഴിയില്ല. എന്നാൽ, ഇറ്റലി ഇറാൻ രാജ്യങ്ങളിലെ പോലെയുള്ള അപകടകരമായ സാഹചര്യം പാകിസ്ഥാനിൽ ഇല്ലെന്നാണ് അധികൃതരുടെ വാദം. രാജ്യത്തുടനീളം ദേശീയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും അടിയന്തരമായി ദുരിതാശ്വാസ ഫണ്ട് സ്ഥാപിക്കാനുമുള്ള ശ്രമങ്ങളും ആവശ്യങ്ങളും നടക്കുന്നുണ്ട്.

 

  അതിനിടെ രാജ്യത്ത് പൂഴ്‌ത്തിവെപ്പും വിലക്കയറ്റവും രൂക്ഷമാകുന്നുവെന്ന ആരോപണവും ശക്തമായി. രാജ്യത്തിൻ്റെ ആകെ ജനസംഖ്യയിൽ 25ശതമാനം പേർ ദാരിദ്രരേഖയ്‌ക്ക് താഴെയാണ്. ഇവരിൽ ഭൂരിഭാഗവും ദിവസവേതനക്കാരാണ്.

 

  ലോക് ഡൗൺ മാതൃകയിലുള്ള ഏതെങ്കിലും നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ ജനജീവിതം തകിടം മറിയും. ആടിയുലയുന്ന രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ തകരും. പട്ടിണിയും തൊഴിലില്ലായ്‌മയും കൂടുതൽ രൂക്ഷമാകും.

 

  താമസിക്കുന്ന ഇടം വിട്ട് ഒരു വ്യക്തി പുറത്തേക്ക് പോകാൻ പാടില്ല. അനാവശ്യമായി വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് വിലക്കുണ്ടാകും. സ്‌കൂൾ, ആരാധനാലയങ്ങൾ, ഓഫീസുകൾ, ജിം, പബ്ബുകൾ, സിനിമാ തിയേറ്ററുകൾ, ക്ലബ്ബുകൾ, നൈറ്റ് ക്ലബ്ബുകൾ, കായിക വേദികൾ, കഫേ, ബീച്ചുകൾ എന്നിങ്ങനെ ആളുകൾ കൂട്ടം കൂടുന്ന എല്ലായിടവും അടച്ചിടും. സാഹചര്യങ്ങൾ പരിഗണിച്ച് വാഹനസൗകര്യങ്ങൾവരെ നിയന്ത്രിക്കും.

 

 

  ജനങ്ങൾക്ക് അടിസ്ഥാന ആവശ്യമല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചിടും. പോലീസും ജില്ലാ ഭരണകൂടവുമായിരിക്കും ഇതിന് നേതൃത്വം നൽകുക. ഒരു പ്രദേശത്തോ അല്ലെങ്കിൽ ജില്ലയിലെ ഏതെങ്കിലും ഭാഗത്തോ ഏർപ്പെടുത്തുന്ന കർശനമായ നിയന്ത്രണങ്ങളാണ് ലോക് ഡൗൺ. സംസ്ഥാനത്തിൻ്റെ അതിർത്തിത്തികൾ അടയ്‌ക്കും. യാത്ര ചെയ്യുന്നതിനും കൂട്ടം കൂടുന്നതിനും നിയന്ത്രണം വരും. 

మరింత సమాచారం తెలుసుకోండి: