കൊറോണ ബാധയെത്തുടര്‍ന്ന് മരിച്ച മട്ടേഞ്ചേരി സ്വദേശിയായ 69കാരന്റെ മൃതദേഹം സംസ്‌കരിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മട്ടാഞ്ചേരിയിലെ ആരാധനാലയത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്.

 

 

 

 

 

 

 

 

 

ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു എല്ലാം നടത്തിയത്. 

 

 

 

 

.

പള്ളിയില്‍ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് മൃതദേഹം കളമശ്ശേരി കോവിഡ് ചികിത്സാകേന്ദ്രത്തില്‍നിന്ന് കൊണ്ടുപോയത്.

 

 

 

 

 

 

 

 

പള്ളിയില്‍ എത്തിച്ച ഉടന്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി. ശനിയാഴ്ച വൈകുന്നേരം 4.10ഓടെ  സംസ്‌കാരം പൂര്‍ത്തിയായി. പത്തടി താഴ്ചയിലാണ് മൃതദേഹം മറവുചെയ്തത്.

 

 

 

 

 

 

 

 

തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നോട്ടം നിര്‍വഹിച്ചു. ഇവര്‍ പള്ളിയ്ക്ക് പുറത്താണ് നിന്നിരുന്നത്. അഞ്ചു ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ പത്തോളംപേര്‍ മാത്രമാണ് സംസ്‌കാര ചടങ്ങില്‍ നേരിട്ട് പങ്കെടുത്തത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള മാസ്‌കും ഗ്ലൗസും ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഒക്കെ തന്നെ  സ്വീകരിച്ചിരുന്നു

మరింత సమాచారం తెలుసుకోండి: