നഗരങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

 

തിരുവനന്തപുരത്ത് കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. 

 

ഇപ്പോൾ അനുവദിട്ട 41 കോടി രൂപ 82 നഗരസഭകൾക്ക് പ്രയോജനപ്പെടുത്താനാകും. മാലിന്യ സംസ്കരണം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത, ജല സംരക്ഷണം, വനവത്‌കരണം തുടങ്ങിയ കാര്യങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ ഈ തുക നഗരസഭകൾക്ക് ഉപയോഗിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിന് 15 കോടി രൂപകൂടി അനുവദിച്ചു.

 

ഇതുവരെ ആകെ അനുവദിച്ചത് 27.5 കോടിയാണെന്നും അദ്ദേഹം    പറഞ്ഞു.

കേരള തയ്യൽ തൊഴിലാളി ക്ഷേമബോർഡിന് പ്രത്യേക സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിന് 9.70 കോടി

അനുവദിച്ചിട്ടുണ്ട്. നേരത്തെ 53.60 കോടി അനുവദിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

സംസ്ഥാനത്തെ കമ്യൂണിറ്റി കിച്ചണുകളില്‍ 75 ശതമാനവും കുടുംബശ്രീ അംഗങ്ങളിലൂടെയാണ് നടക്കുന്നത്. ജനകീയ ഹോട്ടലുകളും ഇതേത്തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 350 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചിട്ടുണ്ട്. അരലക്ഷം കുടുംബശ്രീ അംഗങ്ങള്‍ ഇതുവരെ സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

 

 

കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇതുവരെ 22 ലക്ഷം മാസ്‌കുകള്‍ നിര്‍മിച്ചിട്ടുണ്ട്. സാനിറ്റൈസറും ഉത്പാദിപ്പിച്ച് വിതരണം നടത്തുന്നു. പ്രായമായവര്‍ കരുതലോടെ ഇരിക്കണം എന്ന സന്ദേശം വീടുകളില്‍ എത്തിക്കാനും കുടുംബശ്രീ സംഘടനാ സംവിധാനത്തിന് സാധിച്ചു. കുടുംബശ്രീയുടെ 14 ജില്ലകളിലുമുള്ള സ്‌നേഹിതയിലൂടെയും 360 കമ്യൂണിറ്റി കൗണ്‍സിലര്‍മാരിലൂടെയും ജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായ മാനസിക പിന്തുണ നല്‍കിവരുന്നുണ്ടെന്നും മുഖ്യമന്ത്രി അഭിപ്പിയപെട്ടു. 

మరింత సమాచారం తెలుసుకోండి: