കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍നിന്നു മുതിര്‍ന്ന ഡോക്‌ടര്‍മാര്‍ നാളെ കൂട്ടത്തോടെ വിരമിക്കും.

 

തസ്‌തികകള്‍ നികത്താന്‍ വേണ്ട നടപടികള്‍ ഇതുവരെ കൈക്കൊള്ളാതെ ആരോഗ്യ     വകുപ്പ്‌ മുന്നോട്ട് പോവുകയാണ്. 

 

ആരോഗ്യ വിദ്യാഭ്യാസ ഡയറക്‌ടറുടെ (ഡി.എം.ഇ) കീഴില്‍ ഒന്നരവര്‍ഷമായി ഒഴിഞ്ഞു കിടക്കുന്നത്‌ നാനൂറ്റമ്പതിലധികം ഡോക്‌ടര്‍ തസ്‌തികകള്‍.


ജോയിന്റ്‌ ഡി.എം.ഇ, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍മാര്‍, പുതിയ മെഡിക്കല്‍ കോളേജുകളിലെ സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍, പ്രഫസര്‍ തസ്‌തികയിലുള്ള ഇരുപത്തിയഞ്ചിലധികം ഡോക്‌ടര്‍മാര്‍ എന്നിവരാണ്‌ നാളെ വിരമിക്കുന്നത്‌.

 

2017ല്‍ രണ്ടുവര്‍ഷത്തേക്ക്‌ സര്‍ക്കാര്‍ സര്‍വീസ്‌ നീട്ടിനല്‍കിയവരാണ്‌ ഇതില്‍ ഭൂരിഭാഗവും.അഡ്‌മിനിസ്‌ട്രേറ്റീവ്‌ തസ്‌തികയി

 

ലുള്ള ഇവരുടെ സേവനം         കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അത്യാവശ്യമല്ലെങ്കിലും ഈ തസ്‌തികകള്‍         നികത്തിയില്ലെങ്കില്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം തടസപ്പെടും.
അടുത്ത സ്‌ഥാനക്കയറ്റത്തിന്‌ അര്‍ഹതയുള്ളവരുടെ പട്ടിക തയാറാക്കി വക്കാനോ അതുസംബന്ധിച്ച യോഗം       കൂടാനോ ആരോഗ്യ വകുപ്പ്‌ ഇതുവരെ തയാറായിട്ടില്ല.

 

 

നിരവധി ഡോക്‌ടര്‍മാര്‍ സ്‌ഥാനക്കയറ്റത്തിന്‌ അര്‍ഹരാണെങ്കിലും ഇവര്‍ക്കു രണ്ടുവര്‍ഷം മുമ്പു സര്‍വീസ്‌ നീട്ടിനല്‍കിയതിലൂടെ             അവസരം നിഷേധിക്കപ്പെടുകയായിരുന്നു

 

 

സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാരുടെ നൂറിലധികം പി.എസ്‌.സി റാങ്കു പട്ടികകള്‍ നിലവിലുണ്ട്‌.

മൂന്നുവര്‍ഷമായതിനാല്‍ അവയെല്ലാം ജൂണ്‍, ജൂലൈ മാസങ്ങളില്‍ റദ്ദാക്കപ്പെടും.

 

 

ഇവയില്‍നിന്നു വളരെക്കുറച്ചു നിയമനങ്ങളേ മൂന്നുവര്‍ഷത്തിനിടെ നടന്നിട്ടുള്ളൂ. ഡി.എം.ഇക്കു കീഴില്‍ രണ്ടായിരത്തിഅഞ്ഞൂറിലധികം തസ്‌തികകള്‍ നിലവിലുണ്ട്‌.

 

 

അവയില്‍ നാനൂറ്റിയന്‍പതിലധികം തസ്‌തികകള്‍ ഒന്നരവര്‍ഷമായി ഒഴിഞ്ഞു കിടക്കുകയാണ്‌.

 

 

 

మరింత సమాచారం తెలుసుకోండి: