കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ലോക്ക്‌ഡൗണ്‍ കാലാവധി അവസാനിക്കുന്ന മേയ്‌ മൂന്നിനു ശേഷവും സംസ്‌ഥാനത്ത്‌ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനം എടുത്തു. 

 

 

പൊതുഗതാഗതത്തിനുള്ള വിലക്ക്‌ പിന്‍വലിക്കില്ല. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നശേഷം കൂടുതല്‍ തീരുമാനമെടുക്കും.സംസ്ഥാന സർക്കാരുകൾ പിന്നീട് ആവും തീരുമാനം എടുക്കുക. 

 


കോവിഡ്‌ വ്യാപനം സംബന്ധിച്ച ആശങ്ക തുടരുകയാണെന്നും പ്രവചിക്കാനാകാത്ത സാഹചര്യത്തിലൂടെയാണ്‌ സംസ്‌ഥാനം കടന്നു പോകുന്നതെന്നുമാണു മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍.

 

ഇതരസംസ്‌ഥാനങ്ങളില്‍നിന്ന്‌ രോഗബാധയുള്ളവരും മറ്റും    വരുന്നത്‌ വെല്ലുവിളിയാണ്‌.നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്‌ച വേണ്ടെന്നാണ്‌ തീരുമാനം.

 

അപകടകരമായ രീതിയിലാണ്‌ പുറത്ത്‌നിന്ന്‌ ആളുകള്‍ നുഴഞ്ഞുകയറുന്നത്‌.

സംസ്‌ഥാനത്തിനു പുറത്ത്‌ നിന്നെത്തുന്ന ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പരിശോധന കൂടുതല്‍ ശക്‌തമാക്കും. ആരും ഒളിച്ചുകടക്കുന്നില്ലെന്ന്‌ ഉറപ്പാക്കും.

 

അയല്‍സംസ്‌ഥാനങ്ങളില്‍നിന്നുള്ള കാനനപാതകള്‍ അടയ്‌ക്കും.സ്‌ഥിതി നിയന്ത്രണാധീനമായില്ലെങ്കില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണിലേക്ക്‌ പോകേണ്ടിവരും.

 

ഒരു ഘട്ടം കഴിയുമ്പോള്‍ കോവിഡ്‌ ബാധിതരുടെ എണ്ണം വലിയ തോതില്‍ കൂടുമെന്നും അതിനുശേഷമാണ്‌ കുറയുകയെന്നുമാണ്‌ വിദഗ്‌ധരുടെ അഭിപ്രായം.

 

എന്നാല്‍ കേരളത്തില്‍ വലിയ തോതില്‍ രോഗബാധിതരുടെ എണ്ണം കൂടാതെ തടയാന്‍ സര്‍ക്കാരിനായെന്നും യോഗം വിലയിരുത്തി.

 

 

രാജ്യ  മുഴുവനും കൊറോണാ വൈറസിനെ ഭീതിജനകമായ അവസ്ഥയിലൂടെ ആണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. 

 

 

 മുൻപ്  കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനം അനുസരിച്ച് മെയ് 3 വരെയായിരുന്നു ലോൺ         ഡൗനിന്റ  കാലാവധി. എന്നാൽ കൊറോണ വൈറസ് വീണ്ടും    പടർന്നു പിടിക്കുന്ന      സാഹചര്യത്തിൽ ആണ്        കാലാവധി നീട്ടാൻ തീരുമാനിക്കുന്നത്. 

 

 

 

 

మరింత సమాచారం తెలుసుకోండి: