കോവിഡ് ബാധിച്ച് ഭോപ്പാലിൽ മരിച്ച 14 പേരിൽ 12 പേരും 1984 ഡിസംബറിലെ വിഷവാതക ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവർ.

 

വിഷ വാതക ദുരന്തം അതിജീവിച്ചവർക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്നും വൈറസ് പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉണർന്ന് പ്രവർത്തിച്ചില്ലെന്ന് ഭോപ്പാലിൽ ഇവർക്കായി പ്രവർത്തിക്കുന്ന സംഘടനകൾ പറയുന്നു . അവർ ഇപ്പോൾ പ്രതികരിക്കുന്നുണ്ട്. 

വിഷ വാതക ദുരന്തം അതിജീവിച്ചവർക്ക് സാധാരണ ജനങ്ങളെക്കാൾ വൈറസ് പിടിപെടാനുള്ള സാധ്യത അഞ്ചിരട്ടിയാണെന്നുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടി മാർച്ച് 21ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സംഘടനകൾ കത്തയച്ചിരുന്നു.

 

കോവിഡ് പടരുന്ന സാഹചര്യത്തിൽ ഈ വിഭാഗത്തിന് വൈറസ് പരിശോധനയ്ക്ക് സൗകര്യം ഒരുക്കണമെന്നും ആവശ്യമായ മെഡിക്കൽ സഹായങ്ങൾ നൽകണമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അധികൃതർ ഇക്കാര്യങ്ങളൊന്നും ചൊവികൊണ്ടില്ലെന്ന് ഒരു സന്നദ്ധ പ്രവർത്തകൻ ചൂണ്ടികാട്ടി .

 

വിഷ വാതക ദുരന്തം അതിജീവിച്ച    12 പേരുടെ ജീവൻ നഷ്ടമായത് ഗവൺമെന്റിന്റെ കുറ്റകരമായ അനാസ്ഥ കാരണമാണെന്ന് ആക്ടിവിസ്റ്റായ റാഷിദ ബീ കുറ്റപ്പെടുത്തി. ഇവരിൽ നാല് പേർ ആശുപത്രിക്ക് പുറത്തുവെച്ചാണ് മരണപ്പെട്ടത്. ഏഴ് പേർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറിനുള്ളിൽ മരിച്ചു.

 

 

രണ്ട് പേർക്ക് മാത്രമാണ് ദൈർഘ്യമേറിയ ചികിത്സ ലഭിച്ചത്. രോഗികൾക്ക് ആവശ്യമായ പരിചരണം ലഭിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്. മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്ത ആശുപത്രികളിലാണ് ഇവരെ ചികിത്സിച്ചതെന്നും സന്നദ്ധ പ്രവർത്തകർ ആരോപിക്കുന്നു.എന്നാൽ ഇ വർക്കായി പ്രവർത്തിക്കുന്ന സംഘടന സുപ്രീംകോടതിക്ക് ഏപ്രിൽ 23ന് അയച്ച് കത്തിന്റെ അടിസ്ഥാനത്തിൽ വിഷ വാതക ദുരന്തം അതിജീവിച്ച എല്ലാവർക്കും കോവിഡ് പരിശോധന ഉറപ്പുവരുത്താൻ പ്രത്യേക നിരീക്ഷണ സമിതിയെ കോടതി ചുമതലപ്പെടുത്തിയിരുന്നു.

 

ഇവരുടെ ചികിത്സയ്ക്ക് സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കണമെന്ന നിർദേശവും കോടതി നൽകിയിട്ടുണ്ട്.

మరింత సమాచారం తెలుసుకోండి: