നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയടക്കം നാല് തദ്ദേശ സ്ഥാപനങ്ങളെക്കൂടി ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.

കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവിൽവട്ടം, കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തുകളാണ് ഹോട്‌സ്‌പോട്ടുകൾ.

രോഗികളുടെയും അവരുമായി സമ്പർക്കമുള്ളവരുടെയും എണ്ണം കണക്കിലെടുത്ത് നിയന്ത്രണം കടുപ്പിക്കുന്ന ഹോട്‌സ്‌പോട്ടുകളുടെ എണ്ണം ഇതോടെ 70 ആയി.

 

നേരത്തേ ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച ചില സ്ഥലങ്ങളെ മാറ്റിനിർത്തിയിട്ടുണ്ട്. 

രോഗബാധിതരുടെ എണ്ണം കൂടുന്നതിനാൽ കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ദുരന്തലഘൂകരണ അതോറിറ്റിയുമായി ചർച്ചചെയ്ത് ഇത് നടപ്പാക്കും.

ഹോട്‌സോപ്ട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽനിന്ന്‌ പുറത്തേക്ക് ഒരുവഴി മാത്രമേ അനുവദിക്കൂ. അടിയന്തരാവശ്യത്തിനുപോലും പുറത്തിറങ്ങാൻ അനുവദിക്കില്ല.

 

റെഡ് സോണുകളിലെ ഹോട്‌സ്‌പോട്ടുകളിലും നിയന്ത്രണമുണ്ടാകും. ഈ മേഖലയിലുള്ളവർക്ക് സന്നദ്ധപ്രവർത്തകർ അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കും. പോലീസിന്റെ സഹായവുമുണ്ടാകും.

 മറ്റു രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോൾ മരണനിരക്കും മറ്റും ഇവിടെ കുറവാണെങ്കിലും.അതീവ ജാഗ്രതയിൽ ആണ്. 

 

ലോകം മുഴുവനും കോവിടിന്റെ പിടിയിൽ നിന്നും ഇതുവരെയും കര കയറാൻ കഴ്ഞ്ഞിട്ടില്ല. 

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം പിന്നിട്ടു. ഇതുവരെ 3,308,035 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 2,34,099 ആയി. ഇതുവരെ 1,039,182 പേര്‍ രോഗമുക്തരായിട്ടുണ്ട്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നതും കോവിഡ് മൂലം ജീവന്‍ നഷ്ടമായിരിക്കുന്നതും. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടായിരത്തിനടുത്ത് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 1,095,023 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചപ്പോള്‍ മരണം 63,856 കവിഞ്ഞിരിക്കുകയാണ്.

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 40 ശതമാനത്തോളം ന്യൂയോര്‍ക്കിലാണ്. ന്യൂയോര്‍ക്കില്‍ ഇതുവരെ മരണം 23,780 ആയി. ന്യൂജേഴ്‌സി(7,228), മിഷിഗണ്‍(3,789), കാലിഫോര്‍ണിയ(1,968) എന്നിവിടങ്ങളിലും മരണനിരക്ക് കൂടിവരികയാണ്.

അതേസമയം ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മരണനിരക്ക് കുറഞ്ഞുവരുമ്പോള്‍ യൂറോപിലെ രണ്ടാമത്തെ ഉയര്‍ന്ന മരണസംഖ്യയുള്ള രാജ്യമായി ബ്രിട്ടന്‍. 26,771 പേരാണ് കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മരണപ്പെട്ടത്.

మరింత సమాచారం తెలుసుకోండి: