ലോക്ക്ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ ആദ്യ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി.

 

ട്രെയിൻ ഇന്നലെ രാത്രി 10 മണിയോടെ ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പുറപ്പെട്ടു.

 

1140 അതിഥി തൊഴിലാളികളാണ് ആദ്യ ട്രെയിനിലുള്ളത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ട്രെയിനില്‍കരുതിയിട്ടുണ്ട്.

 

ആലുവയില്‍ നിന്ന് പുറപ്പെട്ടിട്ടുള്ള തീവണ്ടി ഇനി ഒഡീഷയിലെ ഭുവനേശ്വറില്‍ മാത്രമേ നിര്‍ത്തൂ.

 

ഇന്ന് രണ്ട് തീവണ്ടികള്‍ കൂടി എറണാകുളത്തു നിന്നും പുറപ്പെടുന്നുണ്ട്.

സൗത്ത് റെയില്‍വെ സ്റ്റേഷനില്‍നിന്ന് ഭുവനേശ്വറിലേക്കും ആലുവയില്‍നിന്ന് പട്നയിലേക്കുമാവും ശനിയാഴ്ച തീവണ്ടികള്‍ യാത്ര തിരിക്കുക .

 

ആദ്യ ട്രെയിനില്‍ യാത്രതിരിച്ചവരില്‍ ഏറെയും പെരുമ്പാവൂരില്‍ നിന്നുള്ളവരായിരുന്നു.

യാത്രയ്ക്ക് മുന്‍പായി വിവിധ പരിശോധനകള്‍ക്ക് വിധേയരാക്കുകയും യാത്ര സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു

 

40 ബസുകളിലായി കൃത്യമായ അകലംപാലിച്ചാണ് ഇവരെ ആലുവ സ്‌റ്റേഷനില്‍ എത്തിച്ചത്.

സ്വന്തം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെയെല്ലാം കൃത്യമായ കണക്ക് തൊഴില്‍വകുപ്പിന്റെ കൈയ്യിലുണ്ടെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.

 

ഉദ്യോഗസ്ഥരെല്ലാം വളരെ കൃത്യതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

 

ഇതോടൊപ്പം അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്

 

ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍, ടൂറിസ്റ്റുകള്‍,തീര്‍ത്ഥാടകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ നാടുകളിലേക്കെത്തിക്കുന്നതിനാണ് ശ്രമിക് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

 

 

സംസ്ഥാന സര്‍ക്കാരുകളും റെയില്‍വേ നോഡല്‍ ഓഫീസര്‍മാരും ചര്‍ച്ച ചെയ്ത് കര്‍ശന നിയന്ത്രണങ്ങളോടെയേ ഈ ട്രെയിനുകള്‍ അനുവദിക്കു.

మరింత సమాచారం తెలుసుకోండి: