മഹാരാഷ്ട്രയില്‍ റെയില്‍വേട്രാക്കില്‍ കിടന്നുറങ്ങിയവരുടെ മുകളിലൂടെ ട്രെയിന്‍ കയറിയിറങ്ങി.

 

കുട്ടികളടക്കം 14 പേര്‍ മരിച്ചതായിട്ടാണ് പ്രാഥമിക നിഗമനം . പുലര്‍ച്ചെ 6 മണിക്കായിരുന്നു സംഭവം.

ട്രാക്കിലൂടെ നാട്ടിലേക്ക് മടങ്ങിയവരാണ് ഇവരെന്നാണ് കരുതുന്നത്.

പുലര്‍ച്ചെയായിരുന്നു സംഭവം എന്നതിനാല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. കൂടുതല്‍ മരണം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല.

 

 

ഔറംഗബാദിലായിരുന്നു സംഭവം. ചരക്ക് ട്രെയിനാണ് കയറിയിറങ്ങിയതെന്നാണ് പ്രാഥമികമായി കിട്ടുന്ന വിവരം. ലോക്ക്ഡൗണിനെ തുടര്‍ന്ന് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നില്ലായിരുന്നു.

 

ഈ സാഹചര്യത്തിലാണ് ഇവര്‍ ട്രാക്കില്‍ കിടന്ന് ഉറങ്ങിയതെന്നാണ് കരുതുന്നത്.

ഝത്തീസ്ഗഡിലേക്ക് കാല്‍നടയായി പോയ ആള്‍ക്കാരായിരിക്കാം ഇവരെന്നാണ് വിവരം.

 

ലോക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്നും അനേകരാണ് നടന്ന് നാട്ടിലേക്ക് മടങ്ങുന്നത്. മരണമടഞ്ഞവരില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളതായിട്ടാണ് വിവരം.

 

റെയില്‍വേ പോലീസും രക്ഷാപ്രവര്‍ത്തകരും ഇവിടെയെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ എടുത്തു മാറ്റുന്ന ജോലി തുടങ്ങിയിട്ടുണ്ട്.

 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നാട്ടിലേക്ക് മടങ്ങൂന്ന കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കൂടിയിട്ടുണ്ട്.

ദൂരെയുള്ള സ്വന്തം നാട്ടിലേക്ക്    പലരും കാല്‍നടയായിട്ടാണ് പോകുന്നത്.

ഈ രീതിയില്‍ പോയവരായിരിക്കാം അപകടത്തിലപെട്ടതെന്നാണ് കരുതുന്നത്. സംഭവം നടന്നത് ആളൊഴിഞ്ഞ പ്രദേശത്തായതിനാല്‍ നേരം പുലര്‍ന്ന ശേഷമാണ് ആള്‍ക്കാര്‍ വിവരം അറിഞ്ഞത് തന്നെ.

 

ജല്‍നയിലെ ഇരുമ്പ് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവര്‍. മധ്യപ്രദേശ് സ്വദേശികളാണ്. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ജീവിതം ബുദ്ധിമുട്ടിലായ ഇവര്‍ നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രാക്കില്‍ വിശ്രമിക്കാന്‍ കിടന്നത്.

സംഭവമറിഞ്ഞ് പ്രദേശവാസികളും പോലീസും റെയിവേ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

 

 

ജല്‍നയില്‍ നിന്നും ഭുവാസലിലേക്ക് 170 കിലോമീറ്റര്‍ ദൂരം നടന്നുപോകാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് ഔറംഗബാദ് എസ്.പി കൊക്ഷാദ പട്ടീല്‍ പറഞ്ഞു.

45 കിലോമീറ്ററോളം പിന്നിട്ട ശേഷമാണ് ഇവര്‍ വിശ്രമിക്കാന്‍ കിടന്നത്.

మరింత సమాచారం తెలుసుకోండి: