പൂര്‍ണ ആരോഗ്യവാനാണെന്നും ഒരു രോഗവും തനിക്കില്ലെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

 

സമൂഹ മാധ്യമങ്ങളില്‍ തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം തിരസ്ക്കരിച്ചു.

 

താങ്കള്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നുപോലും പലരും ആശംസികക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കേണ്ടി വന്നതെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. 

 

'ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്. ഒരു           രോഗവും എനിക്കില്ല' - അദ്ദേഹം ട്വീറ്റ്     ചെയ്തു. കൊറോണ വൈറസ്  വ്യാപനം നേരിടുകയാണ് രാജ്യം.

 

60,000ത്തോളം പേര്‍ക്ക് കൊറോണ വൈറസ് ബാധികക്കുകയും 1900-ലേറെപ്പേര്‍ മരിക്കുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന         നിലയിലുള്ള കടമകള്‍  നിര്‍വഹിക്കുന്നതിന്റെ  തിരക്കിലായിരുന്നു. 

 

 

അതിനിടെ തന്റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കൊന്നും ചെവികൊടുത്തില്ല.

 

എന്നാല്‍, ലക്ഷക്കണക്കിന്      ബിജെപി പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് വിശദീകരണം നല്‍കുന്നത്. 

 

 

അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ തന്നെ കൂടുതല്‍ ശക്തനാക്കും.

ഇത്തരം പ്രചാരണം നടത്തുന്നവര്‍  അത്       അവസാനിപ്പിച്ച് സ്വന്തം ജോലി നോക്കണം. തന്നെയും ജോലി ചെയ്യാന്‍ അനുവദിക്കണം. തന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷണം നടത്തിയ എല്ലാവരോടും നന്ദി പറയുന്നു.

 

തനിക്കെതിരെഅടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചവരോട് വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

 

 

మరింత సమాచారం తెలుసుకోండి: