മദ്യത്തിന്റെ കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ അന്തിമതീരുമാനമുണ്ടായേക്കും. കള്ള് ഷാപ്പുകള്‍ ഇന്നുമുതല്‍ തുറക്കും.

 

 

എന്നാൽ ഷാപ്പില്‍ ഇരുന്ന് മദ്യപിക്കാനോ ഭക്ഷണം കഴിക്കാനോ ഒന്നുംതന്നെ അനുവദിക്കില്ല.

 

ഇവ രണ്ടും പാഴ്‌സലായി വാങ്ങാം. കുപ്പി കൊണ്ടുവന്നാലേ കള്ള് കിട്ടൂ എന്നതടക്കം കര്‍ശന ഉപാധികളോടെയാണു ഷാപ്പുകള്‍ തുറക്കുന്നത്.

 

 

മദ്യത്തിന്റെ നികുതി കൂട്ടുന്ന കാര്യത്തിലും ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും.

 

വിലകൂടിയ മദ്യത്തിന് 35 ശതമാനവും വില കുറഞ്ഞതിന് 10 ശതമാനവും നികുതി വര്‍ധനയ്ക്കാണു ശിപാര്‍ശ. അങ്ങനെവന്നാല്‍ കുപ്പിക്ക് 50 രൂപ വരെ വില വര്‍ധിക്കാനിടയുണ്ട്.

 

 

മദ്യശാലകള്‍ തുറക്കുന്നതിനൊപ്പം ബാറുകളിലും ബിയര്‍ െവെന്‍ പാര്‍ലറുകളിലും മദ്യം കുപ്പിയായി വില്‍ക്കാനും അനുമതി നല്‍കിയേക്കും.

 

സംസ്ഥാനത്ത് 265 ബവ്‌കോ ഔട്‌ലെറ്റുകള്‍, 40 കണ്‍സ്യൂമര്‍ഫെഡ് ഔട്‌െലറ്റുകള്‍, 605 ബാറുകള്‍, 339 ബിയര്‍ വെന്‍ പാര്‍ലറുകള്‍ എന്നിവയാണുള്ളത്.

 

ഇവയിലെ രണ്ടു കൗണ്ടറുകളില്‍ കൂടി മദ്യം വില്‍ക്കുമ്പോള്‍ ഒരേസമയം രണ്ടായിരത്തിലേറെ കൗണ്ടറുകളില്‍നിന്നു മദ്യം പാഴ്‌സലായി ലഭിക്കും.

 

ഓണ്‍ലെന്‍ ബുക്കിങ് എന്നുള്ള പോലീസ് മേധാവിയുടെ ശിപാര്‍ശയും സര്‍ക്കാര്‍ പരിഗണനയിലാണ്.

 

 

 

ടോക്കണ്‍ ഏര്‍പ്പെടുത്താനുള്ള ബവ്‌കോയുടെ മൊെബെല്‍ ആപ്പിന്റെ കാര്യത്തിലും തീരുമാനമെടുക്കും.

ബാറുകളിലും പാര്‍ലറുകളിലും ഇരുന്നുള്ള മദ്യപാനം തല്‍ക്കാലം അനുവദിക്കില്ല.

എന്നാല്‍, ഒരു കുപ്പി മദ്യത്തില്‍ ബവ്‌കോയ്ക്കു ലഭിക്കുന്ന 20 ശതമാനം ലാഭം ബാറുകള്‍ക്കും പാര്‍ലറുകള്‍ക്കും ലഭിക്കും.

 

 

ബവ്‌കോയുടെ മൊെബെല്‍ ആപ്പില്‍ ബാറുകളേയും പാര്‍ലറുകളേയും ഉള്‍പ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്.

 

ഒരേസമയം അഞ്ചുപേരെ മാത്രമേ വാങ്ങാന്‍ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കണം.

തൊഴിലാളികള്‍ മാസ്‌കും, െകെയുറയും ധരിക്കണം, ഷാപ്പില്‍ ഭക്ഷണം ഉണ്ടാക്കാനും, വില്‍ക്കാനും പാടില്ല തുടങ്ങി കര്‍ശന നിര്‍ദേശങ്ങള്‍ എക്‌സെസ് വകുപ്പ് പുറത്തിറക്കി.

 

 

 

మరింత సమాచారం తెలుసుకోండి: