കോവിഡ് പ്രതിരോധത്തിന് ആക്കംകൂട്ടാൻ കേരളത്തിൽനിന്ന് 30 നഴ്‌സുമാർ മുംബൈയിലേക്കെത്തുന്നു. തിങ്കളാഴ്ച ഇവർ മുംബൈയിലേക്ക് തിരിക്കും.

 

 

ഇവരെ കൊണ്ടുവരാനുള്ള ബസ് മുംബൈയിൽനിന്ന് വെള്ളിയാഴ്ച പുറപ്പെട്ടിരുന്നു. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് തിരിക്കുന്ന ബസ് മറ്റു ജില്ലകളിലുള്ളവരെയും കയറ്റിയശേഷം ബുധനാഴ്ച മുംബൈയിലെത്തും.

 

മുംബൈയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവർത്തിച്ച് ജോലിവിട്ട് നാട്ടിലേക്കുപോയവരും കൂട്ടത്തിലുണ്ട്.

 

 

നഗരത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് െഡപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം മുംബൈ അന്ധേരിയിലെ സെവൻഹിൽസ് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മഹാരാഷ്ട്ര സർക്കാരിന്റെ അഭ്യർഥനയെത്തുടർന്നാണ് സംഘമെത്തിയത്.

 

 

ഇവരുടെ നിർദേശമനുസരിച്ചാണ് കേരളത്തിൽനിന്നുള്ള നഴ്‌സുമാരുടെ സംഘം മുംബൈയിലേക്കെത്തുന്നത്.

 

സെവൻ ഹിൽസ് ആശുപത്രിയിലെ ഐ.സി.യു. കിടക്കകൾ മുഴുവൻ പ്രവർത്തനക്ഷമമാക്കാൻമാത്രം 450-ഓളം നഴ്‌സുമാരും 150-ഓളം ഡോക്ടർമാരും ആവശ്യമാണ്. 200 ഐ.സി.യു. കിടക്കകളുള്ള ഇവിടെ ഇപ്പോൾ 80 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.

 

 

ഇതിൽ പകുതിയോളം കേരളത്തിൽനിന്നുള്ള സംഘമെത്തിയശേഷമാണ് പ്രവർത്തനക്ഷമമാക്കിയത്. കൂടുതൽപേരെ കേരളത്തിൽനിന്നെത്തിച്ച് ആശുപത്രിയിലെ 200 ഐ.സി.യു. കിടക്കകളും പ്രവർത്തനക്ഷമമാക്കാനാണ് ശ്രമം.

 

നിലവിൽ 34 ഡോക്ടർമാരും ആറു നഴ്‌സുമാരുമാണ് ഇവിടെ പ്രവർത്തിക്കുന്നത്.

 

നഴ്‌സുമാരുടെ ജോലി പോലും ഡോക്ടർമാർ ചെയ്യേണ്ട അവസ്ഥയുണ്ട്.. 

 

 

 മുഴുവൻ തന്നെ വളരെ ഭീതിജനകമായ അവസ്ഥയിലാണ് ഇപ്പോഴും തുടരുന്നത്. 

 

 കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കൊറോണ എന്ന മഹാമാരിയുടെ അളവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 

 

 

 കേരളത്തിൽ കഴിഞ്ഞ ദിവസം ഏതാണ്ട് 107 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ ഏതാണ്ട് രണ്ടു മാസത്തോളം നീണ്ടുനിന്ന ലോക്ക് ഡൌൺ ല്  പല ഇളവുകളും ഇപ്പോൾ നൽകുന്നുണ്ട്.

 

 ആരാധനാലയങ്ങൾ തുറക്കുക തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുകയാണ്.

 

 വരുംദിവസങ്ങളിൽ അവയെക്കുറിച്ചുള്ള വ്യക്തമായ തീരുമാനങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതാണ് നിലവിലെ അവസ്ഥ. ഇത്തരത്തിൽ തന്നെയാണ് എല്ലാ സംസ്ഥാനങ്ങളിലും. 

మరింత సమాచారం తెలుసుకోండి: