ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടിക ഫോബ്സ് മാസിക പുറത്തുവിട്ടു. തുടർച്ചയായ പന്ത്രണ്ടാം തവണയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് പട്ടികയിൽ ഒന്നാമത്. അംബാനിയുടെ വരുമാനം 51.4 മില്യൺ ഡോളറാണ്. ജിയോയുടെ പിൻബലത്തിലാണ് ഈ വർഷവും ഇത്തരത്തിൽ നേട്ടം ആവർത്തിച്ചത്. 340 ദശലക്ഷം സേവനദാതാക്കളാണ് മൂന്നുവർഷം മുമ്പ് ആരംഭിച്ച ജിയോയ്ക്കുള്ളത്. വൻ മുന്നേറ്റം നടത്തിയ ഗൗതം അദാനി എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പട്ടികയിൽ രണ്ടാമതെത്തി. ഒമ്പത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഓസ്ട്രേലിയയിൽ കൽക്കരി ഖനികൾ ആരംഭിക്കാൻ അനുമതി ലഭിച്ചതാണ് അദാനിയുടെ കുതിച്ചുചാട്ടത്തിന് പിന്നിൽ. അംബാനിയ്ക്കും അദാനിയ്ക്കും പിന്നിലായി ഹിന്ദുജ സഹോദരന്മാരാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പിന്റെ പല്ലോഞ്ചി മിസ്ത്രി, കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് കൊട്ടക് എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റു സമ്പന്നർ. ശിവ് നടാർ, രാധാകൃഷ്ണൻ ഡമാനി, ഗോദ്റേജ് ഫാമിലി, ലക്ഷമി മിത്തൽ, കുമാർ ബിർള എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ള മറ്റു ധനികർ. നൂറുപേരുടെ പട്ടികയിൽ എട്ടു മലയാളികളാണ് ഇടംപിടിച്ചിരിക്കുന്നത്. ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയാണ്. 4.3 ബില്യൺ ഡോളറാണ് യൂസഫലിയുടെ ആസ്തി.

మరింత సమాచారం తెలుసుకోండి: