പാലോട്:തെക്കൻ മലയോര മേഖലയിലെ ടൂറിസം വികസനത്തിന് പുതിയ സാധ്യതകൾ നൽകിക്കൊണ്ട് ചെല്ലഞ്ചിപ്പാലത്തിന്റെ നിർമാണം 877. അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് വാമനപുരം ആറ്റിനുകുറുകേ ചെല്ലഞ്ചിപ്പാലം യാഥാർഥ്യമാകുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ തീരദേശ ടൂറിസം മേഖലയായ വർക്കലയെയും പൊന്മുടി ഹൈറേഞ്ച് ടൂറിസത്തെയും വളരെപ്പെട്ടെന്ന് ബന്ധിപ്പിക്കാനാകും.


ഇപ്പോൾ വർക്കല തീരത്തുനിന്ന് പൊന്മുടിയിലെത്താൻ 81 കിലോമീറ്റർ സഞ്ചരിക്കണം. ഇതിന് മൂന്നുമണിക്കൂറെങ്കിലും വേണ്ടിവരും. ചെല്ലഞ്ചിപ്പാലത്തിലൂടെയാണെങ്കിൽ ഇത് ഒന്നര മണിക്കൂറായി കുറയുമെന്നു മാത്രമല്ല ദൂരപരിധി 55 കിലോമീറ്ററിൽ താഴെയാകും. വർക്കല, ആറ്റിങ്ങൽ, വെഞ്ഞാറമൂട്, നന്ദിയോട് വഴി വിതുരയിലെത്തി അവിടെനിന്ന് വളരെപ്പെട്ടെന്ന് പൊന്മുടിയിലെത്താൻ പുതിയ പാതയിലൂടെ കഴിയും. വിദേശ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന സ്ഥലങ്ങളാണ് വർക്കലയും പൊന്മുടിയുമെന്നത് വരുമാനലാഭത്തിനും കാരണമാകും.


പെയിന്റിങ്, വയറിങ് ജോലികളും പൂർത്തിയായ ചെല്ലഞ്ചിപ്പാലത്തിന്റെ ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാർ. 2010-ൽ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് പാലത്തിന്റെ ശിലാസ്ഥാപനം നടന്നത്. പണിതീർന്ന സാഹചര്യത്തിൽ ഉടൻതന്നെ ചെല്ലഞ്ചിപ്പാലത്തിന്റെ ഉദ്ഘാടനം നടക്കുമെന്ന് അധികൃതർ പറഞ്ഞു.


72 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പാലം രണ്ടുവർഷംകൊണ്ട് പണിതീരുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ജോലികൾ പൂർത്തിയായത് ഒൻപതുവർഷം കഴിഞ്ഞപ്പോൾ. പാലം വരുന്നതിനായി ഒൻപതുവർഷത്തെ സമരവും നടന്നു. ഓരോ തിരഞ്ഞെടുപ്പുകാലത്തും ചെല്ലഞ്ചിപ്പാലമായിരുന്നു പ്രധാന പ്രചാരണ വിഷയം. പാലത്തിനായി സ്ഥലം വിട്ടുനൽകിയ 37 കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തുക ലഭിക്കാനായി ഒടുവിൽ കോടതി കയറേണ്ടിവന്നിരുന്നു.

మరింత సమాచారం తెలుసుకోండి: