പ്രതീക്ഷയോടെ കേരളം 

 

 

 

 പ്രളയക്കെടുതി പരിഗണിച്ച് കേരളത്തിന്റെ വായ്പാപരിധി ഉയര്‍ത്തിയുള്ള പ്രഖ്യാപനം കേന്ദ്രബജറ്റില്‍ വേണമെന്ന് ആവശ്യം. സംസ്ഥാനത്തിന് എന്തുകൊണ്ട് എയിംസ് അനുവദിക്കുന്നില്ല എന്നും. അനുവദി പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.  റബറിന്റെ താങ്ങുവില 200 രൂപയാക്കാന്‍ കേന്ദ്രബജറ്റില്‍ സഹായം വേണമെന്നും സംസ്ഥാനം രേഖാമൂലം ആവശ്യപ്പെട്ടു. 

പ്രളയക്കെടുതി നേരിടുന്നതിന് കൂടുതല്‍ വായ്പയെടുക്കാന്‍ അനുമതി  വേണം തുടങ്ങി  ഒമ്പതാവശ്യങ്ങളാണ് ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുന്നില്‍ ഉന്നയിച്ചത് . 

കോഴിക്കോട് 200 ഏക്കര്‍ സംസ്ഥാനം കണ്ടെത്തിയ സാഹചര്യത്തില്‍ ഇത്തവണയെങ്കിലും എയിംസ് അനുവദിക്കണം. രാഷ്ട്രീയ ആരോഗ്യനിധി പദ്ധതിയില്‍ പെടുത്തി മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം നല്‍കണം. നിപ്പ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് വൈറോളജി ലാബ് സ്ഥാപിക്കാന്‍ അഞ്ചരക്കോടിരൂപ അനുവദിക്കണം. കണ്ണൂരില്‍ രാജ്യാന്തര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും സഹായം വേണം.

  •  ചെന്നൈ–ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചി വഴി കോയമ്പത്തൂരിന് നീട്ടണം, തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ രണ്ട് അധിക റയില്‍ ലൈനിന് അനുമതിവേണം, തെക്കുവടക്ക് ദേശീയ ജലപാത പൂര്‍ത്തീകരിക്കുന്നതിന് സഹായം എന്നിവയും കേരളം  ബഡ്ജറ്റിൽ ആവശ്യപ്പെട്ടു.

మరింత సమాచారం తెలుసుకోండి: