കോഴിക്കോട് ജില്ലയിലെ ചെമ്പിലി എന്ന ആദിവാസി കോളനി ലഹരിമുക്തമാക്കുന്നതിന് നടപടിയുമായി കോ‍ടഞ്ചേരി പഞ്ചായത്ത്. കഴിഞ്ഞദിവസം മദ്യം കഴിച്ച് കോളനിയിൽ ഒരാൾ മരിച്ചിരുന്നു. 

പുറത്ത് നിന്ന് കോളനിയിലേക് വൻതോതിൽ  ലഹരി വരവുണ്ടെന്ന പരാതിയുെട അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ ഇടപെടല്‍.  ഇതിനകം പ‍ഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ നിരവധി ലഹരിമുക്ത പരിപാടികള്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്നവരില്‍ ലഹരി ഉപയോഗത്തിന് കുറവ് വന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍.കോളനിയിൽ ആകെ ഏഴ് ആദിവാസി കുടുബങ്ങളാണ് ഉള്ളത്. മദ്യo കഴിച്ചത് കാരണം  സമീപ ഇടത്തെ മറ്റ് രണ്ടാളുകള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുമാണ്. ഈ സാഹചര്യത്തില്‍ പൊലീസിന്റെയും എക്സൈസിന്റെയും സഹകരണത്തോടെയായിരിക്കും പഞ്ചായത്ത് ബോധവല്‍ക്കരണം തുടങ്ങുക. 

പുറത്ത് നിന്ന് സുലഭമായി ലഹരിയെത്തുന്നുവെന്ന പരാതി പൊലീസിനും എക്സൈസിനും ജനപ്രതിനിധികള്‍ കൈമാറിയിട്ടുണ്ട്. പ‍ഞ്ചായത്തിലെ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കൃത്യമായ സര്‍വേയിലൂടെ കോളനിയെ എങനെ പൂർണമായും ലഹരിമുക്തo ആക്കി മാറ്റം എന്നുള്ളതിന്റെ രൂപരേഖയാണ് തയ്യാറാക്കുന്നത്.

మరింత సమాచారం తెలుసుకోండి: