കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത രണ്ട് ലക്ഷം രൂപവരെയുള്ള കടം എഴുതിത്തള്ളാന്‍ മന്ത്രിസഭാ തീരുമാനമായി. ഈ വായ്പകള്‍ കാര്‍ഷിക  കടാശ്വാസ കമ്മിഷന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാവും  എഴുതിതള്ളുക. 

 
 

സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച മൊറട്ടോറിയം സംബന്ധിച്ച് റിസര്‍വ് ബാങ്കില്‍ നിന്ന് അനുകൂല തീരുമാനം ഒന്നുംതന്ന ഉണ്ടാകാത്ത സാഹചര്യത്തിലാണ് സഹകരണബാങ്കുകളിലെ കടങ്ങളെങ്കിലും കടാശ്വാസകമ്മിഷന് കീഴില്‍കൊണ്ടുവരാനുള്ളമന്ത്രിസഭയുടെ  ഈ തീരുമാനം . വായ്പകളുടെ പരിധി ഒരുലക്ഷം രൂപയില്‍ നിന്ന്  രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

വാണിജ്യബാങ്കുകളോടും കടം എഴുതിതള്ളുന്നതിന്‍റെ സാധ്യതകള്‍ സര്‍ക്കാര്‍ ചര്‍ച്ചചെയ്ത് വരികയാണ്.  അനുകൂല നിലപാടാണ് ബാങ്കുകള്‍ക്കുള്ളതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 

మరింత సమాచారం తెలుసుకోండి: