പത്തനംതിട്ട∙ വെച്ചൂർ പശുപോലെ നമ്മുടെ നാടൻ പശുക്കളുടെ നല്ലകാലം വരാൻ പോകുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ ടൂറിസം പദ്ധതിയായി നാടൻ പശുക്കളെയും ടൂറിസത്തിന്റെ ഭാഗമാക്കി –കൗ സർക്യൂട്ട് ’ എന്നൊരു പദ്ധതി തുടങ്ങുന്നു. പുതുതായി ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിയുടെ ഭാഗമായാണ് പശു സഞ്ചാര പദ്ധതി.


കേരളത്തെ കൂടാതെ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക , ഗോവ എന്നീ സംസ്ഥാനങ്ങളെ ഏകോപിച്ചാണ് കേന്ദ്രം ഇൗ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ പശുക്കളെക്കുറിച്ച് വിദേശ സർവകലാശാലകളിൽ ഗവേഷണം വരെ നടക്കാറുണ്ട്. പഠിക്കാൻ വിദേശികൾ ഇൗ സംസ്ഥാനങ്ങളിലേക്ക് ഒക്കെ യാത്ര ചെയ്യാറുമുണ്ട്. ഇൗ സാധ്യതകൾ മനസിലാക്കിയാണ് കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതി.  


പശുപരിപാലനം ജീവിത മാർഗമാക്കിയവരുടെ വരുമാന വർധനവു കൂടിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ക്ഷേത്രങ്ങളിലെ ഗോശാലകളും ആയൂർവേദ ചികിൽസാ കേന്ദ്രങ്ങളെ പശുവളർത്തൽ കേന്ദ്രങ്ങൾക്കും നാടൻ വലിയ പശുപരിപാലന കേന്ദ്രങ്ങളുള്ളവർക്കും ഇനി ടൂറിസം സാധ്യതകൾ തുറക്കുകയാണ് ഇതുവഴി.


400 പശു ടൂറിസം കേന്ദ്രങ്ങളാണ് കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്. സർക്കാർ–സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി നടപ്പാക്കാനും ആലോചിക്കുന്നു. ഓരോ േകന്ദ്രത്തിനും 2 കോടി വരെ സാമ്പത്തിക സഹായം നൽകാനും കേന്ദ്രം പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതുവഴി ഗോസംരക്ഷണത്തിന് കൂടുതൽ പേർ തയാറാകുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു

మరింత సమాచారం తెలుసుకోండి: