ബാലഭാസ്‌കറിന്റെ മരണത്തില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ നിര്‍ണ്ണായകമാകുമെന്ന് സൂചന. കലാഭവൻ സോബിക്കെതിരെ ഉയര്‍ന്ന വധഭീഷണിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ യാതൊരന്വേഷണവും നടക്കാത്തതിനെ തുടർന്ന് സുരക്ഷയ്ക്കായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സോബി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിർദ്ദേശം.

ഇതിനെ ദൈവത്തിന്റെ ഇടപെടലായി കാണുകയാണ് ബന്ധുക്കൾ. പ്രതീക്ഷ നല്‍കുന്ന എന്തെങ്കിലും ഒരു വാര്‍ത്ത ഇന്നലത്തെ ദിവസംതന്നെ വരുമെന്ന് മനസ്സ് പറഞ്ഞിരുന്നു.. വെറുതെയായില്ല.. മറ്റൊരു കേസിന്റെ വാദത്തിനിടെ ബാലുച്ചേട്ടന്റെ ആക്‌സിഡന്റ് കേസില്‍ വിശദമായ അന്വേഷണവും റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടിരിക്കുന്നു. പൊലീസും ചില സംഘങ്ങളും ഇതൊക്കെ സ്വാഭാവികം എന്നു വരുത്താന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഇതിലൊക്കെ എന്തോ ദുരൂഹതയില്ലേ എന്ന സംശയം കോടതിക്കും തോന്നിയിരിക്കുന്നു

ദൈവത്തിന്റെ കൈ!- ബാലഭാസ്‌കറിന്റെ മാതൃ സഹോദരി പുത്രിയായ പ്രിയയാണ് ബാലഭാസ്‌കറിന്റെ മരണത്തിലെ സത്യം പുറത്തെത്തിക്കാന്‍ പോന്ന ഇടപെടലായി ഇതിനെ വിശേഷിപ്പിക്കുന്നത്. ബാലഭാസ്‌കറിന്റെ മരണ സ്ഥലത്തുണ്ടായിരുന്ന മൂന്ന് പേരെ സോബി തിരിച്ചറിഞ്ഞതും പ്രിയ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 

మరింత సమాచారం తెలుసుకోండి: