പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തില്‍ മധുര പലഹാരങ്ങള്‍ കൈമാറുന്ന പതിവുരീതി തെറ്റിച്ച് അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) യും പാകിസ്താന്‍ റേഞ്ചേഴ്‌സും. പഞ്ചാബിലെ അട്ടാരി - വാഗാ അതിര്‍ത്തിയില്‍ ഇത്തവണ ഇരുരാജ്യങ്ങളുടെയും സേനകള്‍ഇത്തവണ  കൈമാറിയില്ല.

ഇത്തവണത്തെ പെരുന്നാളിനും പതിവുള്ള മധുരം കൈമാറ്റം ഉണ്ടായിരുന്നില്ല. പെരുന്നാള്‍ ദിനത്തില്‍ പാകിസ്താനി റേഞ്ചേഴ്‌സിന് മധുരം കൈമാറാന്‍ ബിഎസ്എഫ് ജവാന്മാര്‍ തയ്യാറായിരുന്നുവെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ അതിര്‍ത്തിക്ക് അപ്പുറത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല. പെരുന്നാളിന് മധുര പലഹാരങ്ങളുടെ കൈമാറ്റം ഉണ്ടാവില്ലെന്ന് പാക് റേഞ്ചേഴ്‌സ് നേരത്തെതന്നെ ബിഎസ്എഫിനെ അറിയിച്ചിരുന്നു.ദേശീയ ദിനാഘോഷങ്ങളിലും മതപരമായ ആഘോഷ ദിനങ്ങളിലും ഇന്ത്യയിലെയും പാകിസ്താനിലെയും അതിര്‍ത്തിരക്ഷാ സേനകള്‍ മധുരം പങ്കിടുന്നത് പതിവാണ്. എന്നാൽ ഈ പതിവാണ് ഇത്തവണ മുടകിയിരിക്കുന്നത് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വളരെയധികം മോശമാകുന്ന സാഹചര്യങ്ങളില്‍ മാത്രമാണ് മുടങ്ങാറുള്ളത്.

మరింత సమాచారం తెలుసుకోండి: