പ്രളയദുരിതം നേരിടാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രധാനമന്ത്രി പ്രളയബാധിത പ്രദേശങ്ങള്‍ ഉടന്‍ സന്ദര്‍ശിക്കേണ്ട ആവശ്യം കേരളത്തിനില്ലെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട എല്ലാ സഹായവും നല്‍കിക്കഴിഞ്ഞെന്നും കഴിഞ്ഞ തവണ അനുവദിച്ച 3047 കോടിയില്‍ പകുതിയോളം സംസ്ഥാനത്തിന്റെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരൻ .പ്രളയ സഹായത്തിന് വിദേശഫണ്ട് സ്വീകരിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ തവണ കേരളത്തിനു നല്‍കാമെന്നേറ്റ സഹായം കേന്ദ്രം തടഞ്ഞോ എന്ന ചോദ്യത്തിനായിരുന്നു ഇത്തരത്തില്‍ ഒരു മറുപടി അദ്ദേഹം പറഞ്ഞത്..

మరింత సమాచారం తెలుసుకోండి: