തിരുവനന്തപുരം ∙ നേതാക്കള്‍ ധാര്‍ഷ്ട്യത്തോടുകൂടി പെരുമാറുന്നതായുള്ള പരാതി വ്യാപകമാണെന്നും ജനങ്ങളോടു നേതാക്കള്‍ മാന്യമായി പെരുമാറണമെന്നും സിപിഎം റിപ്പോര്‍ട്ട്. മാന്യമായി പെരുമാറാതെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാവില്ല. സംഘടനാ തലത്തിലും പ്രവര്‍ത്തന ശൈലിയിലും മാറ്റം വരുത്തണം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണു സ്വയം വിമർശനം.

കൊല്‍ക്കത്ത പ്ലീനത്തില്‍ സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള നിര്‍ദേശമുണ്ടായിരുന്നു. പ്ലീനം റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പായില്ല. പോഷക സംഘടനകളെയും വര്‍ഗ, ബഹുജന സംഘടനകളെയും കൂടുതല്‍ സജീവമാക്കണമെന്ന നിര്‍ദേശവും നടപ്പായില്ലെന്നും വിമർശനമുണ്ട്. സംസ്ഥാനമൊട്ടാകെ നടത്തിയ ഗൃഹസന്ദര്‍ശന പരിപാടിയിലൂടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച്‌ ജില്ലാ തലത്തില്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കിയിരുന്നു. ഇതു വിശദമായി ചര്‍ച്ച ചെയ്യും.

 

ആറു ദിവസം നീണ്ടുനില്‍ക്കുന്ന നേതൃയോഗത്തിനാണു ഞായറാഴ്ച തുടക്കമായത്. ആറുനിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളും ചർച്ചയാകും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, എസ്.രാമചന്ദ്രന്‍ പിള്ള തുടങ്ങിയവർ വരുംദിവസങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും.

మరింత సమాచారం తెలుసుకోండి: