യു.എ.ഇ.യുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുരസ്‌കാരം  അദ്ദേഹത്തിന്  സമ്മാനിച്ചത്. പാലസില്‍വെച്ച് ഇരുവരും തമ്മില്‍ കൂടിക്കാഴ്ചയും നടത്തി. 

രാവിലെ അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയുടെ റൂപേ കാര്‍ഡ് പ്രധാനമന്ത്രി പുറത്തിറക്കി. മാസ്റ്റര്‍ കാര്‍ഡിനും വിസ കാര്‍ഡിനും പകരമായി ഇന്ത്യ പുറത്തിറക്കുന്ന റൂപേ കാര്‍ഡിന്റെ ഗള്‍ഫ് നാടുകളിലെ ആദ്യ പരിചയപ്പെടുത്തലാണ് ചടങ്ങില്‍ നടന്നത്. റൂപേ കാര്‍ഡ് ആദ്യമായി എത്തുന്ന ഗള്‍ഫ് രാജ്യമെന്ന വിശേഷണവും ഇതോടെ യു.എ.ഇ. ക്കായി. പ്രധാനപ്പെട്ട പല ചർച്ചകളും കൂടികാണലിൽ  ഉണ്ടാകും. ഇതോടെ യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ സൗഹൃദപരമായി. 

మరింత సమాచారం తెలుసుకోండి: