പുതുതലമുറയിൽപെട്ടവർ ,യൂബർ, ഒല തുടങ്ങിയ ഓൺലൈൻ ടാക്സികളെ അമിതമായി ആശ്രയിക്കുന്നതാണ് വാഹന മാന്ദ്യത്തിനു കാരണം എന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രസ്താവിച്ചു."യുവാക്കളെ ബഹിഷ്‌കരിക്കൂ"എന്ന ഹാഷ് ടാഗിലാണ് നിർമ്മലക്കെതിരെ വ്യാപകമായി ട്വിറ്ററിൽ പ്രതിഷേധമുയർന്നത്.

                 വാഹനം തവണ വ്യവസ്ഥയിൽ പോലും യുവാക്കൾ വാങ്ങിക്കാൻ തയ്യാറാകുന്നില്ല എന്ന്  നിർമല  പറഞ്ഞു. ഇന്നത്തെ യുവ സമൂഹം ഓൺലൈൻ ടാക്സികളെ ആശ്രയിക്കാൻ തുടങ്ങിയതാണ് വാഹന വിപണിയെ ഈ ഒരു അവസ്ഥയിൽ കൊണ്ടെത്തിച്ചതെന്നും ഇതിനെ ചെറുക്കാൻ കേന്ദ്രം പരിശ്രമിച്ചു കൊണ്ടിരിക്കുവാന്നെന്നും സൂചിപ്പിച്ചു.

                   ഓൺലൈൻ ടാക്സിലെ ആശ്രയിക്കുന്നതാണ് മാന്ദ്യത്തിനു കാരണമെങ്കിൽ ചരക്ക് വാഹനങ്ങളുടെ വിൽപ്പനയെ എങ്ങനെയാണ് പ്രതികൂലമായി ബാധിച്ചത് എന്ന് കോൺഗ്രസിലെ ചില നേതാക്കൾ ചോദ്യം ഉന്നയിക്കുകയും,ജല ദൗർലഭ്യതക്കു കാരണം വെള്ളം ഉപയോഗിക്കുന്നതാണ് ഫോട്ടോയും വിഡിയോയും കാരണമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആൾക്കാർ കുറയുന്നത് എന്നും എന്നൊക്കെയുള്ള കുറിപ്പുകളിലൂടെ ട്വിറ്ററിൽ നിർമ്മലയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധമുയർന്നു കൊണ്ടിരിക്കുകയാണ്.എന്നാൽ നിർമലയുടെ ‘സിദ്ധാന്തത്തെ അനുകൂലിച്ചും നിരവധി പേർ‌ എത്തി.
                  ഓൺലൈൻ ടാക്സി എന്നത് ഒരു സംസ്കാരമായി ഒരു സംസ്കാരമായി വളർന്നുവരുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ധനമന്ത്രിയുടെ അഭിപ്രായത്തെ  പൂർണ്ണമായി തള്ളിക്കളയാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു.കനത്ത ഗതാഗതക്കുരുക്ക്, പാർക്കിങ് സ്ഥലങ്ങളുടെ കുറവ്, നിലവാരമില്ലാത്ത റോഡുകൾ, വാഹന റജിസ്ട്രേഷനിലെ സങ്കീർണത തുടങ്ങിയവയെല്ലാം ഇപ്പോൾ വാഹനം വാങ്ങുന്നതിൽ നിന്ന് ആളുകളെ അകറ്റുന്നുണ്ടെന്നും.
                  ഓട്ടമൊബീൽ മേഖലയിൽ ലക്ഷക്കണക്കിനാളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യമാണ് മേഖല നേരിടുന്നതെന്നാണ് ചൊവ്വാഴ്ച നിർമല സീതാരാമൻ പറഞ്ഞത്.ഈ മേഖലയിൽ പരിഷ്കാരങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പുണ്ട് ഉണ്ടെന്നും കൂട്ടിച്ചേർത്തു.ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും സ്വന്തമായി വാഹനം വേണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും അതുകൊണ്ടു തന്നെ ടാക്സി സേവനം കൊണ്ട് മാന്ദ്യം സംഭവിച്ചെന്ന് പറയാൻ സാധിക്കില്ലെന്നും അവർ അഭിപ്രായപ്പെട്ടു.



మరింత సమాచారం తెలుసుకోండి: