പ്രശസ്ത മാപ്പിളപാട്ട് ഗായകനും സംഗീത സംവിധായകനുമായ എം കുഞ്ഞിമൂസ (91) അന്തരിച്ചു. വടകരയിലെ വീട്ടില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. മാപ്പിളപാട്ടുകള്‍ക്കും നാടകഗാനങ്ങള്‍ക്കും ഈണം നല്‍കുകയും പാടുകയും ചെയ്തതിലൂടെ ഏറെ പ്രശസ്തനായിരുന്ന അദ്ദേഹം അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് സംഗീതം നല്‍കിയയാള്‍ എന്ന നിലയില്‍ കൂടി പ്രശസ്തനായിരുന്നു.അദ്ദേഹം. 

మరింత సమాచారం తెలుసుకోండి: