മിൽമ പാലിന് വർധിപ്പിച്ച നാലുരൂപ വ്യാഴാഴ്ച പ്രാബല്യത്തിൽവരും. തിങ്കളാഴ്ച ചേർന്ന മിൽമ ഭരണസമിതി യോഗത്തിലാണ് ഇത്തരം ഒരു തീരുമാനം. പുതുക്കിയ വില രേഖപ്പെടുത്തിയ പാക്കറ്റുകൾ ലഭ്യമാകുന്നതുവരെ പഴയവില രേഖപ്പെടുത്തിയ പാക്കറ്റുകളിൽത്തന്നെ പാൽ വിതരണം ചെയ്യുമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മഞ്ഞക്കവർ പാലിന് അഞ്ചുരൂപയും മറ്റ് കവറിലുള്ള പാലിന് നാലുരൂപയുമാണ് ലിറ്ററിന് വർധന.

ലിറ്ററിന് നാലുരൂപ വർധിപ്പിക്കുന്നതിൽ 3.35 രൂപ കർഷകന് ലഭിക്കും. 16 പൈസ ക്ഷീരസംഘങ്ങൾക്കും 32 പൈസ ഏജന്റുമാർക്കും മൂന്നുപൈസ ക്ഷീരകർഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകൾക്കും ഒരുപൈസ പ്ലാസ്റ്റിക് നിർമാർജനത്തിനും മൂന്നുപൈസ കാലിത്തീറ്റ വിലനിയന്ത്രണ ഫണ്ടിലേക്കും നൽകും എന്നും മിൽമ അറിയിച്ചു. 

మరింత సమాచారం తెలుసుకోండి: