മരടില്‍ തീരദേശ പരിപാലനച്ചട്ടം ലംഘിച്ചെന്നു കണ്ടെത്തി പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട രണ്ടു ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്കു നഗരസഭ നല്‍കിയിരുന്നതു താല്‍ക്കാലിക കെട്ടിടനമ്പര്‍! കെട്ടിട നിര്‍മാതാക്കളുടെ കള്ളക്കളി വെളിച്ചത്തായതോടെ വിശ്വാസവഞ്ചന നടത്തിയതിന് വസ്തുെകെമാറ്റ നിയമപ്രകാരം പരാതി നല്‍കാന്‍ താമസക്കാരില്‍ ഒരു വിഭാഗം നടപടി ആരംഭിച്ചു. യു.എ. (അണ്‍ ഓതെറെസ്ഡ്) നമ്പറിന്റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുടമകള്‍ക്കു നഗരസഭ ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

നിയമവിരുദ്ധമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെട്ടിടങ്ങള്‍ക്കാണു യു.എ. നമ്പര്‍ നല്‍കുന്നത്. കെട്ടിടം താമസയോഗ്യമാണെന്നും കോടതിയുടെ മറ്റൊരു വിധിയുണ്ടായാല്‍ കുടിപ്പാര്‍പ്പ് അവകാശം പുനഃപരിശോധിക്കുമെന്നും സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും അറിയിച്ചാണു ജെയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ്, ആല്‍ഫ വെഞ്ച്വേഴ്‌സ് കെട്ടിടങ്ങളില്‍  ഇങനെ ഒരു താല്‍ക്കാലിക നമ്പര്‍ നല്‍കിയത്

మరింత సమాచారం తెలుసుకోండి: