ബംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരനായി ജയിലില്‍ കിടക്കുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യസ്ഥിതി അനുദിനം മോശമാകുന്നതായി റിപ്പോർട്ടുകൾ. . പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്ബെംഗളൂരുവിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മദനിയുടെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെയും അസുഖം ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടർസ് അറിയിച്ചു. 

ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 2010 ആഗസ്റ്റ് 17 നാണ് മദനിയെ പൊലീസ് അറസ്റ്റു ചെയ്തത്. അന്നു മുതല്‍ ഈ കേസില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് മദനിയെ ചികിത്സയ്ക്കായി സാമെന്തനഹള്ളിയിലെ ഒരു ആയുര്‍വേദ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2

మరింత సమాచారం తెలుసుకోండి: