ഹോട്ടല്‍ മുറികള്‍ക്ക് ചുമത്തിയിരുന്ന ഉയര്‍ന്ന ജിഎസ്ടി നിരക്ക് കുറച്ചു. 1000 രൂപ മുതല്‍ 7500 രൂപ വരെയുള്ള ഹോട്ടല്‍ മുറികളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി. 7500 രൂപയില്‍ കൂടുതല്‍ വാടകയുള്ള മുറികളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. ആയിരം രൂപ വരെ ദിവസ വാടകയുള്ള മുറികള്‍ക്ക് ഇനി മുതല്‍ നികുതി അടയ്‌ക്കേണ്ടതില്ല. ഗോവയില്‍ ചേര്‍ന്ന ചരക്ക് സേവന നികുതി(ജിഎസ്ടി) കൗണ്‍സില്‍ യോഗത്തിലാണ് ഇത്തരം ഒരു തീരുമാനം.

വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് നിരക്ക് കുറയ്ക്കാന്‍ കേരളം ആവശ്യപ്പെട്ടിരുന്നു. കാറ്ററിംഗ് സര്‍വീസിനുള്ള ജിഎസ്ടി അഞ്ചു ശതമാനമാക്കി. അതേസമയം കഫീന്‍ അടങ്ങുന്ന പാനീയങ്ങളുടെ വില കൂടും. ഇവയുജെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി. കൂടാതെ 12 ശതമാനം സെസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

మరింత సమాచారం తెలుసుకోండి: