ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി 11 വർഷത്തിനുള്ളിൽ  രാഷ്ട്രീയം വിട്ട് സന്ന്യാസ ജീവിതത്തിലേക്ക്  തിരിയുമെന്നു പ്രശസ്ത മാധ്യമ പ്രവർത്തകൻ മിൻഹാസ് മർച്ചന്റ്.ഇന്ത്യ ടുഡേയുടെ ന്യൂസ് പോയിന്റ് പരുപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് മിൻഹാസ്  ഇങ്ങനെ പറഞ്ഞത്.

              മോദി 2029 -ഓടെ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും ശിഷ്ടകാലം തുടർന്നുള്ള ജീവിതം സന്ന്യാസിയായി ജീവിക്കാനായി പോകുമെന്നാണ് അദ്ദേഹം പറഞ്ഞത് പതിനെട്ടാം വയസിൽ അദ്ദേഹം ഹിമാലയത്തിലേക്ക് പോയി. 11  വർഷം കൂടിയാകുമ്പോൾ മോദി വീണ്ടും ഹിമാലയത്തിലേക്ക് പോകുമെന്നും, അധികാരത്തിൽ അദ്ദേഹം കടിച്ചു തൂങ്ങില്ലായെന്നും  മിൻഹാസ്  പറഞ്ഞു.സന്യാസായിയെപോലെയാണ് അദ്ദേഹത്തിന് ജീവിക്കാൻ താൽപര്യമെന്നും 2024 _ൽ ജയിച്ചാൽ ഈ മാറ്റം സംഭവിക്കുമെന്നും കൂടി ചേർത്തു. 

              2029 _ലെ തിരഞ്ഞെടുപ്പിന് മുൻപ്  തന്റെ സ്ഥാനം ത്യജിക്കാനാണ്എലാ സാധ്യതയെന്നും എന്ന് പറഞ്ഞു. മിൻഹാസ് മർച്ചന്റ് തന്നെയാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവ ചരിത്രം എഴുതിയതും.  

 

మరింత సమాచారం తెలుసుకోండి: