മൻമോഹൻസിങ്ങും സോണിയ ഗാന്ധിയും പി ചിദംബരത്തെ ഇന്ന് ജയിലിൽ സന്ദർശിക്കും 

     ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും  കോൺഗ്രസ്സ് നേതാവ് പി ചിദംബരത്തെ തീവഹൃ ജയിലിൽ എത്തി സന്ദർശിച്ചു. ഐ.എൻ.എക്സ്. മീഡിയ കേസിലാണ് പി ചിദംബരം ജയിലിൽ കഴിയുന്നത്.

74-കാരനായ മുൻകേന്ദ്ര മന്ത്രിയെ സർക്കാർ വേട്ടയാടുകയെന്നാണ് ഈ വിഷയത്തിലെ കോൺഗ്രസിന്റെ നിലപാട്. ചിദംബരത്തിന് ഐക്യ ദാർഢ്യം പ്രഘ്യപിച്ചു കൊണ്ടാണ് അദ്ദേഹത്തെ ജയിലിൽ സന്ദർശിക്കാൻ സോണിയ ഗാന്ധിയും മൻമോഹൻ സിങ്ങുമെത്തുന്നത് .

ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎൻഎസ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിൻറെ (എഫ്.ഐ.പി.ബി) അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നുള്ള കേസിലാണ് പി ചിദംബരത്തെ ആഗസ്സ്റ് 21 -ന് അറസ്റ്റു ചെയ്തത്.മാക്സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്. 

మరింత సమాచారం తెలుసుకోండి: