ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ റെയിൽവെ വികസനത്തിന് പ്രത്യേക പദ്ധതികൾ ആവശ്യപ്പെട്ട് അഡ്വ: അടൂർ പ്രകാശ് എംപി. കഴിഞ്ഞ ദിവസം ചേർന്ന എംപിമാരുടേയും റെയിൽവേ അധിക്യതരുടേയും യോഗത്തിലാണ് വിവിധ വികസന ആവശ്യങ്ങൽ എംപി ഉന്നയിച്ചത്. 

കേരളത്തിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശിവഗിരിയിൽ നിന്നും വരണാസിയിലേയ്ക്ക് പുതിയ ട്രെയിൽ അനുവദിക്കണമെന്ന് എംപി യോഗത്തിൽ അവശ്യപ്പെട്ടു. ഇക്കാര്യം റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പരശുറാം, മാവേലി അമ്യത, ഇന്റർസിറ്റി, പുനലൂർ-കന്യാകുമാരി, ജനശതാബ്തി എന്നീ ട്രെയിനുകൾക്ക് വർക്കല, കടയ്ക്കാവൂർ ചിറയിൻകീഴ് എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിക്കണം എന്ന ആവശ്യം അനുകൂലമായി പരിഗണിക്കുമെന്ന് റെയിൽവേ അധിക്യതർ യോഗത്തിൽ അറിയിച്ചു.

 

ദീർഘകാലത്തെ ആവശ്യമായ വർക്കല, ഇടവ, പുന്നമൂട്, ജനതമുക്ക്, ചിറയിൻകീഴ്, വക്കം തൊപ്പിക്കവിളാകം, കണിയാപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതിനുളള അനുമതി വേഗത്തിൽ ലഭ്യമാക്കണമെന്ന ആവശ്യം ഉടൻ പരിഹരിക്കാമെന്ന് റെയിൽവേ ജനറൽ മാനേജർ അറിയിച്ചു. കൂടാതെ ഇതിന്റെ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കരിന്റെ പിന്തുണ അവശ്യപ്പെട്ടു മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് അടൂർ പ്രകാശ് അറിയിച്ചു.

 

വർക്കല റയിൽവേ സ്റ്റേഷനിലെ വിശ്രമകേന്ദ്രം, ക്യാന്റീൻ, ക്ലോക്ക് റൂം എന്നിവ രണ്ടു മാസത്തിനുള്ളിൽ യാത്രക്കാർക്കായി തുറന്ന് നൽകുക, മുഴുവൻ റെയിൽവേ സ്റ്റേഷനുകളുടെയും പ്ലാറ്റ് ഫോമിൽ നിലവിലെ മേൽക്കൂരകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചുകൊണ്ട് യാത്രക്കാർക്ക് മികച്ച സൗകര്യം ഒരുക്കുക, ഏറെ നാളത്തെ ആവശ്യമായ കടയ്ക്കാവൂർ സ്റ്റേഷനെ പൈതൃക സ്റ്റേഷൻ ആക്കി മാറ്റുക, കടയ്ക്കാവൂർ സ്റ്റേഷനിലെ അപ്രോച് റോഡായ കടയ്ക്കാവൂർ ട്രഷറി റോഡ് നിർമാണത്തിന് റയിൽവേയുടെ അനുമതി വൈകുന്നത് യോഗത്തിൽ ചൂണ്ടിക്കാട്ടി.

 

ജനങ്ങളുടെ പ്രധാന ആവശ്യമായ കൊച്ചുവേളിയിൽ അവസാനിക്കുന്നതും ആരംഭിക്കുന്നതുമായ ട്രെയിനുകൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ വരെ നീട്ടുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. കാലങ്ങളായി അവഗണനയിൽ കഴിഞ്ഞിരുന്ന ആറ്റിങ്ങൽ മണ്ഡലത്തിലെ റെയിൽവേ വികസനത്തിന്‌ പ്രത്യേക ശ്രദ്ധ നൽകി പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും പാർലമെന്റിൽ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു. ആവശ്യങ്ങൾ അനുകൂലമായി പരിഗണിക്കുമെന്ന് റെയിൽവേ അധികൃതർ യോഗത്തിൽ അറിയിച്ചു.

మరింత సమాచారం తెలుసుకోండి: