ദേശീയപാത വികസനത്തിൽ തടസ്സങ്ങളെല്ലാം നീക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധാരണാപത്രം ഒപ്പിട്ടു. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണ് വ്യാഴാഴ്ച കരാർ ഉറപ്പിച്ചത്. 

ദേശീയപാത 66-ൽ (പഴയ എൻ.എച്ച്.-17) കാസർകോട് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരത്തെ കഴക്കൂട്ടംവരെ 526 കിലോമീറ്ററാണ് 13 ഭാഗങ്ങളിൽ ആറുവരിപ്പാതയായി വികസിപ്പിക്കുക. 45 മീറ്ററായാണ് ഈ ഭാഗങ്ങളിൽ റോഡ് വികസിക്കുക വ്യാഴ്ചതന്നെ കേന്ദ്രത്തിന്റെ സമ്മതപത്രം കിട്ടിയിരുന്നെങ്കിലും ഒമ്പതിനു ധാരണാപത്രം ഒപ്പിടാനായിരുന്നു തീരുമാനം. എന്നാൽ, നടപടികൾ വേഗത്തിലാക്കി വ്യാഴാഴ്ചതന്നെ ധാരണാപത്രം ഒപ്പിട്ടു.ഭൂമി എക്റ്റെടുക്കലിന്റെ 25% ചിലവ് കേരളം ഏറ്റെടുക്കും. 

మరింత సమాచారం తెలుసుకోండి: