പാകിസ്താനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരേ പ്രതിപക്ഷപാർട്ടികളും സൈന്യവും പടയൊരുക്കം ആരംഭിച്ചതായി സൂചന. ഇതിന്റെ ആദ്യപടിയായി വിവിധ രാഷ്ട്രീയപ്പാർട്ടികളെ ഉൾപ്പെടുത്തി രാജ്യവ്യാപകപ്രക്ഷോഭത്തിന് കളമൊരുങ്ങി എന്നാണ് റിപോർട്ടുകൾ. 

ജമാഅത്ത് ഉലമ ഇ ഇസ്‌ലാം ഫസൽ (ജെ.യു.ഐ.-എഫ്) നേതാവ് ഫസലുർ റഹ്‌മാൻ, ഇമ്രാൻ ഖാൻ സർക്കാരിനെതിരേ ഒക്ടോബർ 27-ന് രാജ്യവ്യാപകമായി ആസാദിമാർച്ച് (സ്വാതന്ത്ര്യറാലി) പ്രഖ്യാപിച്ചു. റാലി ഇമ്രാൻസർക്കാരിനെതിരേയുള്ള യുദ്ധപ്രഖ്യാപനമാണെന്നാണ് റഹ്മാൻ പറയുന്നത്. രാജ്യംമുഴുവൻ യുദ്ധഭൂമിയാക്കിയുള്ള പ്രക്ഷോഭം സർക്കാർ വീണാലേ അടങ്ങൂവെന്ന് അദ്ദേഹം പറയുന്നു. ഇതിനായി മറ്റു പ്രതിപക്ഷപാർട്ടികളായ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി.), പാകിസ്താൻ മുസ്‌ലിംലീഗ് -നവാസ് (പി.എം.എൽ.-എൻ.) എന്നിവയുടെ പിന്തുണതേടും. മദ്രസാവിദ്യാർഥികളടക്കം എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് രാജ്യവ്യാപകമായ പ്രക്ഷോഭമാണ് ഒരുങ്ങുന്നത്.

మరింత సమాచారం తెలుసుకోండి: